Home
അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ചില സാധനങ്ങൾ ഇടയ്ക്കിടെ മാറ്റേണ്ടത് അത്യാവശ്യമാണ്.
റബ്ബർ കൊണ്ടുള്ള ചട്ടുകം ദീർഘകാലം കേടുവരാതിരിക്കുമെങ്കിലും ഇടയ്ക്കിടെ ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്.
ദീർഘ കാലം ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ദിവസങ്ങൾ കഴിയുംതോറും ഇതിൽ കറയും വിള്ളലുകളും ഉണ്ടാകുന്നു.
കട്ടിങ് ബോർഡിൽ അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിരന്തരമായി ഉപയോഗിക്കുമ്പോൾ അണുക്കൾ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു.
ഉപയോഗം കൂടുംതോറും ഫ്രൈയർ ബാസ്കറ്റിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിന്റെ സുരക്ഷക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ ദീർഘ കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കില്ല. കേടുപാടുകൾ ഉണ്ടായാൽ പഴയത് മാറ്റി പുതിയത് വാങ്ങിക്കാൻ ശ്രദ്ധിക്കണം.
ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങൾ കൂടുതൽ കാലം ഉപയോഗിക്കുന്നത് നല്ലതല്ല.
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം ഇത് കേടുവരാതെ ഇരിക്കാറുണ്ട്. എന്നാൽ ഒരുവർഷത്തിൽ കൂടുതൽ ഇത് ഉപയോഗിക്കാൻ പാടില്ല.
സ്‌ക്രബർ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി
പെയിന്റ് ഇളകി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം