Home

പച്ചക്കറി തൊലി

ഉപയോഗം കഴിഞ്ഞ പഴങ്ങളുടെയും പച്ചക്കറിയുടെയും തൊലി ഇനി വെറുതെ കളയേണ്ട. ചെടിക്ക് വളമായി ഉപയോഗിക്കാം.

പഴത്തൊലി

ഏത് രീതിയിലും പഴത്തൊലി ഉപയോഗിക്കാൻ സാധിക്കും. ഉണക്കി പൊടിച്ചോ അല്ലാതെയോ ഇത് ചെടികൾക്ക് ചുറ്റും ഇട്ടുകൊടുക്കാം.

ഉരുളക്കിഴങ്ങിന്റെ തൊലി

ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. ഇത് ഉണക്കി പൊടിച്ചോ അല്ലാതെയോ ഉപയോഗിക്കാൻ സാധിക്കും.

ആപ്പിളിന്റെ തൊലി

ആപ്പിളിന്റെ തൊലി ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. ഇത് ചെടികൾക്ക് ചുറ്റും ഇട്ടുകൊടുത്താൽ മതി. ചെടി നന്നായി തഴച്ച് വളരും.

ഓറഞ്ച് തോട്

ഇതിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് മണ്ണിനെ കൂടുതൽ സമ്പുഷ്ടമാക്കുകയും വേരുകൾ ശക്തിയോടെ വളരാൻ സഹായിക്കുകയും ചെയ്യുന്നു.

പൊടിച്ചെടുക്കാം

ഓറഞ്ചിന്റെ തോട് ഉണക്കിയതിന് ശേഷം പൊടിച്ചെടുക്കണം. ശേഷം ഇത് ചെടിക്ക് ചുറ്റും ഇട്ടാൽ മതി. ചെടി നന്നായി വളരുകയും കീടങ്ങളെ അകറ്റി നിർത്താനും സാധിക്കുന്നു.

വെള്ളരിയുടെ തൊലി

ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല ചെടികൾക്ക് വളമായും വെള്ളരിയുടെ തൊലി ഉപയോഗിക്കാറുണ്ട്. കൂടാതെ ഇത് കീടങ്ങളെ അകറ്റാനും സഹായിക്കുന്നു.

കേടുവന്ന ചെടി

വീട്ടിൽ വളർത്തുന്ന ചെടി വാടുകയോ കേടാവുകയോ ചെയ്താൽ വെള്ളരിയുടെ തൊലി വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ചെടിയിൽ സ്പ്രേ ചെയ്താൽ മതി.

ഈ 7 സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല

ഈച്ചയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

കൊതുകിനെ തുരത്താൻ ഈയൊരു വഴിയേയുള്ളു; ഇവ വളർത്തി നോക്കൂ

മഴക്കാലത്ത് വീട്ടിലുണ്ടാകുന്ന പായലിനെ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ