Home

ഗ്യാസ് സ്റ്റൗ

ഉപയോഗിക്കാൻ എളുപ്പത്തിന് ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സാധനങ്ങൾ നമ്മൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഈ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിനോട് ചേർന്ന് സൂക്ഷിക്കാൻ പാടില്ല.

വിനാഗിരി

എണ്ണയെ പോലെയാണ് വിനാഗിരിയും. അമിതമായി ചൂടേൽക്കുമ്പോൾ വിനാഗിരി പെട്ടെന്ന് കേടാകുന്നു.

പാചക എണ്ണ

ഉയർന്ന താപനിലയിൽ എണ്ണ വളരെ സെൻസിറ്റീവായിരിക്കും. ഇത് എണ്ണയുടെ ഗുണം നഷ്ടപ്പെടാനും പെട്ടെന്നു കേടായിപ്പോകാനും കാരണമാകുന്നു.

പ്ലാസ്റ്റിക് വസ്തുക്കൾ

പ്ലാസ്റ്റിക് സാധനങ്ങൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സൂക്ഷിക്കരുത്. ഇത് സാധനങ്ങൾ ഉരുകാനും തീപിടുത്തത്തിനും കാരണമാകുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ

ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിച്ചാൽ ഇതിന്റെ രുചി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ഇത് കട്ടപിടിക്കാനും കാരണമാകുന്നു.

മരുന്നുകൾ

മരുന്ന് എപ്പോഴും തണുപ്പുള്ള അധികം വെളിച്ചമടിക്കാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇതിന്റെ ഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ക്ലീനറുകൾ

വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് തീപിടുത്തത്തിന് കാരണമാകുന്നു.

ഉപകരണങ്ങൾ

അമിതമായി ചൂടടിക്കുമ്പോൾ ഉപകരണങ്ങൾ കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വയ്ക്കരുത്.

ഈച്ചയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

കൊതുകിനെ തുരത്താൻ ഈയൊരു വഴിയേയുള്ളു; ഇവ വളർത്തി നോക്കൂ

മഴക്കാലത്ത് വീട്ടിലുണ്ടാകുന്ന പായലിനെ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

മഴക്കാലത്ത് വീട് സുരക്ഷിതമായിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ