Home

ഈച്ചയെ തുരത്താം

ഒട്ടുമിക്ക വീടുകളിലും ഈച്ചയുടെയും പ്രാണികളുടെയും ശല്യം ഉണ്ടാകാറുണ്ട്. ഈച്ചയെ തുരത്താൻ ഇങ്ങനെ ചെയ്തു നോക്കൂ.

ഭക്ഷണം

ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ഈച്ചകളെ ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ മാലിന്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാം.

വൃത്തിയില്ലാത്ത സ്ഥലങ്ങൾ

വൃത്തിയില്ലാതെ കിടക്കുന്ന സ്ഥലങ്ങളിൽ ഈച്ചകൾ വരുകയും മുട്ടയിട്ട് പെരുകാനും സാധ്യത കൂടുതലാണ്.

ഈർപ്പം

ഈർപ്പമുള്ള സ്ഥലങ്ങളിലും ഈച്ചകളുടെ ശല്യം ഉണ്ടാകാറുണ്ട്. കേടുവന്ന പച്ചക്കറികൾ, മാലിന്യ കുമ്പാരങ്ങൾ എന്നിവ ഒഴിവാക്കാം.

വിള്ളലുകൾ

വീടിനുള്ളിലെ വിള്ളലുകൾ അടയ്ക്കാൻ ശ്രദ്ധിക്കണം. കാരണം ഇതുവഴി ഈച്ചകൾ വീടിനകത്തേക്ക് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിനാഗിരി

ഒരു പാത്രത്തിൽ വിനാഗിരിയും ഡിഷ് സോപ്പും ചേർത്തതിന് ശേഷം അതിലേക്ക് കുറച്ച് പഞ്ചസാര വിതറാം. ഇത് ഈച്ചകളെ ആകർഷിക്കുകയും ലായനിയിലേക്ക് വീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

സസ്യങ്ങൾ

വീട്ടിലേക്ക് ഈച്ചകൾ വരാതിരിക്കാൻ സസ്യങ്ങൾ നട്ടുവളർത്താം. പുതിന, വയണ ഇല എന്നിവ ഉണ്ടെങ്കിൽ ഈച്ചകൾ വരില്ല.

എണ്ണ

കർപ്പൂര തുളസി എണ്ണ, യൂക്കാലിപ്റ്റസ് എന്നിവ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ ഈച്ചകളുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.

കൊതുകിനെ തുരത്താൻ ഈയൊരു വഴിയേയുള്ളു; ഇവ വളർത്തി നോക്കൂ

മഴക്കാലത്ത് വീട്ടിലുണ്ടാകുന്ന പായലിനെ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

മഴക്കാലത്ത് വീട് സുരക്ഷിതമായിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

പച്ചക്കറികൾ കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ