പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
മല്ലി ഇല
ഈർപ്പമില്ലാത്ത മല്ലിയിലയിലെ തണ്ടിനെ മുറിച്ചു മാറ്റം. കേടായ ഇലകൾ ഒഴിവാക്കി ഒരു ബോക്സിൽ കിച്ചൻ ടിഷ്യു വെച്ചതിന് ശേഷം മല്ലിയില അതിലേക്ക് വെച്ചാൽ മതി.
ഏത്തക്ക
പേപ്പർ ഉപയോഗിച്ച് നന്നായി പൊതിയണം. ശേഷം ഒരു ബോക്സിനുള്ളിലാക്കി എളുപ്പത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇഞ്ചി
ഇഞ്ചി കഷ്ണങ്ങളാക്കി മുറിച്ച് നന്നായി കഴുകണം. ശേഷം കുപ്പിയിൽ വെള്ളം നിറച്ച് തൊലി കളയാതെ തന്നെ ഇത് കുപ്പിയിലാക്കി സൂക്ഷിക്കാം.
പടവലം
പടവലം കഷ്ണങ്ങളാക്കി മുറിച്ച് ക്ലിങ് ഫിലിം കൊണ്ട് ഓരോ കഷ്ണങ്ങളും വൃത്തിയായി പൊതിയണം. ശേഷം പാത്രത്തിലാക്കി സൂക്ഷിക്കാം.
ബീൻസ്
ബീൻസിന്റെ രണ്ടു വശവും മുറിച്ച് കളഞ്ഞതിന് ശേഷം ആവശ്യമെങ്കിൽ കഴുകാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം കിച്ചൻ ടിഷ്യൂ ഉപയോഗിച്ച് പൊതിഞ്ഞ് ബോക്സിലാക്കി സൂക്ഷിക്കാം.
തക്കാളി
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മഞ്ഞപ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർത്തതിനെ ശേഷം തക്കാളി ഇട്ടുകൊടുക്കാം. 10 മിനിറ്റ് വെച്ചതിന് ശേഷം പൊതിഞ്ഞ് ബോക്സിലാക്കി സൂക്ഷിക്കാം.
പച്ചമുളക്
കഴുകി വൃത്തിയാക്കി ഈർപ്പം കളയണം. പച്ചമുളകിന്റെ ഞെട്ടുകൾ മാറ്റിയതിന് ശേഷം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ബോക്സിലാക്കിവെക്കാം.