Home

വസ്ത്രത്തിലെ കറ

വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത്രയും മാത്രം ചെയ്താൽ മതി.

ഉടൻ വൃത്തിയാക്കാം

വസ്ത്രത്തിൽ എന്തുതരം കറകൾ പറ്റിയിരുന്നാലും ഉടനെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കറ കൂടുതൽ സമയം ഇരുന്നാൽ വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകുന്നു.

സോപ്പ് പൊടി

കറപറ്റിയ വസ്ത്രങ്ങൾ രാത്രി മുഴുവനും സോപ്പ് പൊടിയിൽ ഇട്ടുവയ്ക്കാം. ഇത് കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.

പേപ്പർ ടവൽ

പേപ്പർ ടവൽ ഉപയോഗിച്ച് വസ്ത്രത്തിൽ കറ പറ്റിയ ഭാഗം നന്നായി ഒപ്പിയെടുക്കണം. ഇത് കറയിലുള്ള എണ്ണമയത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു.

ചൂട് വേണ്ട

ഡ്രൈയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചൂട് കൊള്ളിക്കാൻ പാടില്ല. ഇത് വസ്ത്രത്തിൽ കറ കൂടുതൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു.

ബേക്കിംഗ് സോഡ

കറപറ്റിയ ഭാഗത്ത് കുറച്ച് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ഒരു മണിക്കൂർ അങ്ങനെ തന്നെ വയ്ക്കണം.

വൃത്തിയാക്കാം

വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് ബേക്കിംഗ് സോഡ വിതറിയ ഭാഗം നന്നായി ഉരച്ച് കഴുകാം. കറയുടെ കാഠിന്യം കുറയുന്നതിനനുസരിച്ച് വൃത്തിയാക്കുന്നതും എളുപ്പമാകുന്നു.

ഡിഷ് സോപ്പ്

ബേക്കിംഗ് സോഡയ്ക്ക് പകരം ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ചും കറ വൃത്തിയാക്കാൻ സാധിക്കും.

വാഷിംഗ് മെഷീനിലെ അണുക്കളെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പഴം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലമല്ലേ, വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

പാത്രത്തിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ