Home

പാത്രത്തിലെ കറ

പാത്രത്തിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.

തീ കുറയ്ക്കാം

ഭക്ഷണം ഉണ്ടാക്കുമ്പോൾ മീഡിയം ഫ്ലെയിമിൽ വെച്ച് പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് പാത്രത്തിൽ കരിപിടിക്കുന്നത് തടയും.

വിനാഗിരി

വിനാഗിരി ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് കരിപിടിച്ച പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും.

സ്‌ക്രബർ ഉപയോഗിക്കാം

വിനാഗിരിയും വെള്ളവും ചേർത്ത് പാത്രത്തിൽ ഒഴിക്കണം. ഒന്ന് കുതിർന്നതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചുകളയാവുന്നതാണ്.

സവാള

പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം സവാള അതിലേക്കിട്ട് തിളപ്പിക്കണം. സ്റ്റീൽ പാത്രത്തിലെ ഏത് കടുത്ത കറയേയും ഇത് നീക്കം ചെയ്യും.

നോൺസ്റ്റിക്ക് പാത്രങ്ങൾ

ചൂട് ഒരുപരിധി കഴിഞ്ഞാൽ നോൺസ്റ്റിക്ക് പാത്രങ്ങൾ എളുപ്പത്തിൽ കരിപിടിക്കും. ഇത് പാത്രത്തിൽ അടങ്ങിയിരിക്കുന്ന കോട്ടിങിനെ ഇളക്കുകയും അത് വിഷാംശമായി മാറുകയും ചെയ്യും.

ഉമിക്കരിയും വെള്ളവും

സ്റ്റീൽ പാത്രങ്ങളിൽ പറ്റിപ്പിടിച്ച കറകളെ ഉമിക്കരിയും ഉപ്പുവെള്ളവും ചേർത്ത് ഉരച്ച് കഴുകാവുന്നതാണ്.

പുളി ഉപയോഗിക്കാം

കുറച്ച് പുളിയെടുത്ത് വെള്ളത്തിലിട്ട ശേഷം തിളപ്പിച്ചാൽ പാത്രത്തിലെ ഏത് കടുത്ത കറയും എളുപ്പത്തിൽ പോകും.

ഭക്ഷണം പാകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

എയർ കണ്ടീഷണറിൽ ഉണ്ടാകുന്ന ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കണം