Home

പച്ചക്കറികൾ

ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഇതിൽ അണുക്കൾ പറ്റിയിരുന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

കഴുകാം

പച്ചക്കറികൾ കഴുകുന്നതിന് മുമ്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കണം.

കേടുവന്നത് ഒഴിവാക്കാം

കേടുവന്ന ഭാഗങ്ങൾ മുറിച്ച് മാറ്റിയതിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

മുറിക്കുന്നതിന് മുമ്പ്

മുറിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും അണുക്കളും കത്തിയിൽ പകരാൻ സാധ്യതയുണ്ട്.

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളത്തിലാവണം പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കേണ്ടത്. ഇല്ലെങ്കിൽ അണുക്കൾ ഇതിൽ പറ്റിയിരിക്കും.

ബ്രഷ് ഉപയോഗിക്കാം

ആവശ്യമെങ്കിൽ പച്ചക്കറികൾ കഴുകുന്ന ബ്രഷ് ഉപയോഗിക്കാം. ഇത് നന്നായി വൃത്തിയാക്കാൻ സഹായിക്കുന്നു.

തുടച്ചെടുക്കാം

കഴുകിയതിന് ശേഷം പച്ചക്കറികളും പഴങ്ങളും നന്നായി തുടച്ചെടുക്കാൻ മറക്കരുത്. ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ വളരുന്നു.

പുറം പാളികൾ

ലെറ്റൂസ്, ക്യാബേജ് തുടങ്ങിയവയുടെ പുറം ഭാഗത്തെ ഇലകൾ മുറിച്ച് കളയുന്നത് നല്ലതായിരിക്കും.

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

എയർ കണ്ടീഷണറിൽ ഉണ്ടാകുന്ന ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കണം

അടുക്കള സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ