Home

അടുക്കള സിങ്ക്

അടുക്കളയിൽ സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണ് സിങ്ക് അടഞ്ഞു പോകുന്നത്. ഇവ അടുക്കള സിങ്കിൽ ഒഴിക്കാൻ പാടില്ല.

പെയിന്റ്

പെയിന്റിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പൈപ്പിന് കേടുപാടുകൾ വരുത്തുന്നു.

എണ്ണ

പാചകം ചെയ്യുന്ന സമയത്ത് എണ്ണയും ഗ്രീസുമെല്ലാം ഡ്രെയിനിലേക്ക് ഒഴിച്ച് കളയാറുണ്ട്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും പൈപ്പുകൾ ബ്ലോക്ക് ആകാൻ കാരണമാകുന്നു.

നാരുകളുള്ള പച്ചക്കറികൾ

പച്ചക്കറികൾ കഴുകി വൃത്തിയാക്കുന്ന സമയം ഇതിന്റെ ഭാഗങ്ങൾ ഡ്രെയിനിലേക്ക് ഒഴുകി പോകാൻ സാധ്യതയുണ്ട്. സവാള, പഴങ്ങളുടെ തൊലി തുടങ്ങിയ സാധനങ്ങൾ ഡ്രെയിനിലേക്ക് ഇടുന്നത് ഒഴിവാക്കാം.

പശയുള്ള ഭക്ഷണങ്ങൾ

ഉരുളകിഴങ്ങ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ ഡ്രെയിനിലേക്ക് ഇടരുത്. കാരണം ഇതിലെ പശ കാരണം പൈപ്പ് അടഞ്ഞുപോകാൻ കാരണമാകുന്നു.

കാപ്പി പൊടി

കാപ്പി കുടിച്ചതിന് ശേഷം അവശിഷ്ടങ്ങൾ ഇരിക്കെ തന്നെ സിങ്കിൽ കഴുകി ഒഴിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് പൈപ്പിന് കേടുപാടുകൾ വരുത്തുന്നു.

മുട്ട തോട്

പെട്ടെന്ന് ജീർണിച്ച പോകുന്നവയല്ല മുട്ട തോടുകൾ. അതിനാൽ തന്നെ ഇത് ഡ്രെയിനിലേക്ക് പോകുന്നത് ഒഴിവാക്കണം.

സ്‌ട്രെയ്നർ

അടുക്കള സിങ്കിൽ സ്‌ട്രെയ്നർ ഉപയോഗിച്ചാൽ ഭക്ഷണാവശിഷ്ടങ്ങൾ ഡ്രെയിനിലേക്ക് പോകുന്നത് ഒഴിവാക്കാൻ സാധിക്കും.

എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ചിലവാക്കുന്ന 7 ഉപകരണങ്ങൾ ഇവയാണ്

എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കറിവേപ്പില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ