Home

ഉപകരണങ്ങൾ

വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ വീട്ടുപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്.

ഫ്രിഡ്ജ്

എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ എനർജി സേവിങ് ഫ്രിഡ്ജ് വാങ്ങുന്നതാണ് നല്ലത്.

വാഷിംഗ് മെഷീൻ

കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. ഉപയോഗം കഴിഞ്ഞാൽ ഇത് അൺ പ്ലഗ്ഗ് ചെയ്യുന്നതാണ് നല്ലത്.

ക്ലോത് ഡ്രയർ

തുണികൾ വെയിലത്ത് ഉണക്കുന്നതാണ് കൂടുതൽ നല്ലത്. എങ്കിലും പലരും ക്ലോത് ഡ്രയറാണ് ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറക്കുന്നതാണ് നല്ലത്.

വാട്ടർ ഹീറ്റർ

പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന മറ്റൊരു ഉപകരണമാണ് വാട്ടർ ഹീറ്റർ. ഉപയോഗമില്ലാത്ത സ്ഥലങ്ങളിൽ അൺ പ്ലഗ്ഗ് ചെയ്യാൻ മറക്കരുത്.

ടെലിവിഷൻ

എൽഇഡി പോലുള്ള വലിയ ടെലിവിഷനുകൾ പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. അതിനാൽ തന്നെ നിരന്തരമായി ഉപയോഗിക്കുന്നത് ഒഴിവാക്കാം.

എയർ കണ്ടീഷണർ

വീട്ടിൽ വൈദ്യുതി ബില്ല് കൂടാനുള്ള പ്രധാന കാരണം എയർ കണ്ടീഷണറാണ്. അതിനാൽ തന്നെ എയർ കണ്ടീഷണറിന്റെ ഉപയോഗം കുറക്കാം.

ഓവൻ

ഓവൻ അടുക്കളയിലെ ഒരു അവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇത് കൂടുതൽ ഊർജ്ജം ചിലവാക്കുന്നു.

എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കറിവേപ്പില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഇസ്തിരി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ