Home

കറിവേപ്പില

എളുപ്പത്തിൽ കേടുവരുന്ന ഒന്നാണ് കറിവേപ്പില. അതിനാൽ തന്നെ കറിവേപ്പില കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.

വൃത്തിയാക്കാം

കടയിൽ നിന്നും വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ വയ്ക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണം.

ഉണക്കാം

കഴുകിയതിന് ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് ഈർപ്പം ഉണ്ടാകാത്ത രീതിയിൽ നന്നായി തുടച്ചെടുക്കാം.

പൊതിയണം

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കറിവേപ്പില നന്നായി പൊതിയണം. ഇത് ഈർപ്പത്തെ നന്നായി വലിച്ചെടുക്കാൻ സഹായിക്കുന്നു.

വായു കടക്കാത്ത പാത്രം

വായു കടക്കാത്ത പാത്രത്തിലാക്കിയാവണം ഫ്രിഡ്ജിൽ കറിവേപ്പില സൂക്ഷിക്കേണ്ടത്. കേടുവന്നതോ പഴുത്തതോ ആയ ഇലകൾ മുറിച്ച് മാറ്റം.

ഫ്രീസറിൽ സൂക്ഷിക്കാം

കറിവേപ്പില ഫ്രീസറിൽ വയ്ക്കുമ്പോൾ സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കണം. ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കാം.

ഉണക്കി സൂക്ഷിക്കാം

ഉണങ്ങിയ കറിവേപ്പില ശരിയായ രീതിയിൽ സൂക്ഷിച്ചാൽ 6 മാസത്തിൽ കൂടുതൽ കേടുവരാതിരിക്കും.

സൂര്യപ്രകാശം വേണ്ട

സൂര്യപ്രകാശം അടിക്കുന്ന വിധത്തിൽ ഉണങ്ങിയ കറിവേപ്പില സൂക്ഷിക്കരുത്. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഇസ്തിരി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ

യൂസ്ഡ് ടീബാഗിന്റെ 7 ഉപയോഗങ്ങൾ ഇതാണ്

വീടിന്റെ ബാൽക്കണിയിൽ പച്ചമുളക് വളർത്താൻ ഇതാ ചില പൊടിക്കൈകൾ