Home

എയർ കണ്ടീഷണർ

എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കേടുപാടുകൾ സംഭവിക്കാം.

അഴുക്കുകൾ

അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഉപകരണത്തിന്റെ പ്രവർത്തനത്തിന് തകരാറുകൾ സംഭവിക്കുന്നതിനൊപ്പം വീടിനുള്ളിൽ വായു മലിനീകരണവും ഉണ്ടാകുന്നു.

വൃത്തിയാക്കാം

സാധ്യമെങ്കിൽ എന്നും വൃത്തിയാക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കാവുന്നതാണ്.

ശബ്ദങ്ങൾ കേൾക്കുക

എപ്പോഴും കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഉപകരണത്തിൽ നിന്നും ശബ്ദങ്ങൾ അല്ലെങ്കിൽ ഗന്ധങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കണം.

ഫിൽറ്റർ

രണ്ട് മാസം കൂടുമ്പോൾ ഫിൽറ്റർ പരിശോധിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഫിൽറ്ററിൽ അഴുക്കിരുന്നാൽ പ്രവർത്തനത്തെ ബാധിക്കുന്നു.

വായു സഞ്ചാരം

വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ബെഡ് തുടങ്ങിയ വസ്തുക്കൾ വായു സഞ്ചാരത്തെ തടയുന്നില്ലെന്ന് ഉറപ്പ് വരുത്താം.

വൈദ്യുതി ബില്ല്

അഴുക്കുകൾ അടഞ്ഞിരുന്നാൽ എയർ കണ്ടീഷണർ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല. കൂടാതെ ഊർജ്ജവും കൂടുതലായി ആവശ്യം വരുന്നു. ഇത് ബില്ല് കൂട്ടാൻ കാരണമാകുന്നു.

തണുപ്പില്ലാതാവുക

എയർ കണ്ടീഷണർ ഓൺ ചെയ്തിട്ടും തണുപ്പ് കുറവാണെങ്കിൽ അതിനർത്ഥം ഉപകരണത്തിന് തകരാർ ഉണ്ടെന്നാണ്.

അടുക്കള സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ചിലവാക്കുന്ന 7 ഉപകരണങ്ങൾ ഇവയാണ്

എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ