Home
മഴക്കാലത്ത് ഇഴജന്തുക്കളുടെ ശല്യം കൂടുന്നു. അതിനാൽ തന്നെ ഇക്കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കണം.
വിറകുകളും തടിയും കൂട്ടിയിടുന്നത് ഒഴിവാക്കാം. ഈർപ്പം ഉണ്ടാവാത്ത സ്ഥലങ്ങളിൽ ഇവ കയറിയിരിക്കാൻ സാധ്യത കൂടുതലാണ്.
ചെടിച്ചട്ടികൾ അടുക്കി വയ്ക്കുമ്പോൾ അതിനിടയിൽ ഇഴജന്തുക്കൾക്ക് സുഖമായിരിക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ചട്ടികൾ അകത്തി വയ്ക്കുന്നത് നല്ലതായിരിക്കും.
വീടിനുള്ളിൽ വിള്ളൽ ഉണ്ടെങ്കിൽ ഉടൻ അടക്കാൻ ശ്രദ്ധിക്കണം. കാരണം ഇതിലൂടെ ഇഴജന്തുക്കൾക്ക് വീട്ടിലേക്ക് എളുപ്പത്തിൽ കയറാൻ സാധിക്കും.
വീടിന്റെ വെന്റിലേഷനിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റം. ഇതിലൂടെ പാമ്പുകൾ വീട്ടിലേക്ക് കയറി വരാൻ സാധ്യതയുണ്ട്.
വീട്ടിൽ എലി ശല്യം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം എലിയുള്ള സ്ഥലങ്ങളിൽ പാമ്പ് വരാറുണ്ട്.
വെളുത്തുള്ളി, ജമന്തി, റോസ്മേരി തുടങ്ങിയ ചെടികൾ വളർത്തിയാൽ ഇഴജന്തുക്കൾ വരുന്നത് തടയാൻ സാധിക്കും.
വീട്ടിൽ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇഴജന്തുക്കൾ ചെടികൾക്കിടയിൽ വന്നിരിക്കാൻ സാധ്യതയുണ്ട്.
പാത്രത്തിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ
ഭക്ഷണം പാകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ