Home

പഴം കേടുവരാതിരിക്കാൻ

പഴുത്ത് കഴിഞ്ഞാൽ എളുപ്പത്തിൽ കേടാകുന്ന ഒന്നാണ് പഴം. ഇത് നിറം മാറാതെയും കേടുവരാതെയുമിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.

പൊതിഞ്ഞ് സൂക്ഷിക്കാം

പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തണ്ട് മാത്രം പൊതിഞ്ഞ് വയ്ക്കാം. ഇത് എത്തിലീൻ വാതകത്തെ പുറംതള്ളുന്നത് മന്ദഗതിയിലാക്കുന്നു.

മാറ്റി സൂക്ഷിക്കാം

മറ്റ് പഴവർഗ്ഗങ്ങളും എത്തിലീൻ വാതകം പുറംതള്ളുന്നതുകൊണ്ട് തന്നെ പഴം മാറ്റി പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.

നാരങ്ങ ഉപയോഗിക്കാം

മുറിച്ച പഴങ്ങൾ കേടുവരാതിരിക്കാൻ നാരങ്ങയിൽ മുക്കിവെച്ചാൽ മതി. ഇത് പഴം കേടുവരുന്നത് തടയാൻ സാധിക്കുന്നു.

വിനാഗിരി

പഴം കേടുവരാതിരിക്കാൻ നാരങ്ങക്ക് പകരം വിനാഗിരിയും ഉപയോഗിക്കാം.

തൂക്കിയിടാം

പഴം തൂക്കിയിടുമ്പോൾ നല്ല വായു സഞ്ചാരം ലഭിക്കുന്നു. അതിനാൽ തന്നെ ഇത് കേടുവരുകയുമില്ല.

പൈനാപ്പിൾ

മുറിച്ച പഴം പൈനാപ്പിളിന്റെ നീരിൽ മുക്കിയെടുത്താൽ നിറം മാറുന്നതും കേടുവരുന്നതും തടയാൻ സാധിക്കും.

പഴുത്ത പഴങ്ങൾ

പഴുത്ത പഴങ്ങൾ കളയരുത്. ഇത് ഉപയോഗിച്ച് പലതരം പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

മഴക്കാലമല്ലേ, വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

പാത്രത്തിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

ഭക്ഷണം പാകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ