Home

വാഷിംഗ് മെഷീൻ

വാഷിംഗ് മെഷീൻ വൃത്തിയാക്കി അഴുക്കിനെ മാത്രം കളഞ്ഞതുകൊണ്ടായില്ല. ഇതിൽ അണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ദുർഗന്ധം

വാഷിംഗ് മെഷീനിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള ഗന്ധം വരുന്നുണ്ടെങ്കിൽ മെഷീൻ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

അഴുക്ക് അടിഞ്ഞുകൂടുന്നു

കഴുകുമ്പോൾ വസ്ത്രങ്ങളിൽ നിന്നുള്ള അഴുക്കും അണുക്കളും മെഷീനിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

തകരാറുകൾ സംഭവിക്കാം

വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് പൊടി അടിഞ്ഞുകൂടിയാലും വാഷിംഗ് മെഷീന്റെ പ്രവർത്തനത്തിന് തകരാറുകൾ സംഭവിക്കാം.

വസ്ത്രങ്ങൾ മാറ്റണം

വൃത്തിയാക്കുന്നതിന് മുമ്പ് വാഷിംഗ് മെഷീനിൽ നിന്നും എല്ലാ വസ്ത്രങ്ങളും മാറ്റാൻ ശ്രദ്ധിക്കണം.

ഫിൽറ്റർ വൃത്തിയാക്കാം

എല്ലാ ഭാഗങ്ങളും വൃത്തിയാക്കാൻ മറക്കരുത്. ഫിൽറ്റർ ഇളക്കി മാറ്റി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ

വൃത്തിയാക്കുന്ന സമയത്ത് സോപ്പ് പൊടിയിടുന്ന ഭാഗവും ലിന്ററ് ഫിൽറ്ററും ഇളക്കി മാറ്റി വൃത്തിയാക്കാനും മറക്കരുത്. വാഷിംഗ് മെഷീന്റെ ഈ രണ്ട് ഭാഗങ്ങളിലാണ് അഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളത്.

ക്ലീനറുകൾ

വിനാഗിരി, ഹൈഡ്രജൻ പെറോക്സൈഡ്, ക്ലോറിൻ ബ്ലീച്ച് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ഇതല്ലാത്ത മറ്റ് ക്ലീനറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

പഴം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലമല്ലേ, വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

പാത്രത്തിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

ഭക്ഷണം പാകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ