Home

പൂപ്പൽ

വീടിനുള്ളിൽ പൂപ്പലുണ്ടായാലും ചിലർ മുഖവിലയ്‌ക്കെടുക്കാറില്ല. പൂപ്പൽ പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു.

അണുക്കൾ

രണ്ട് ദിവസത്തിൽ കൂടുതൽ ബാത്റൂമിനുള്ളിൽ ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ വളരാൻ സാധ്യതയുണ്ട്.

രോഗങ്ങൾ

ചുമ, മൂക്കൊലിപ്പ്, ആസ്മ, തലവേദന, ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ, അലർജി, ശ്വസന അണുബാധകൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു.

വായു സഞ്ചാരം

ശരിയായ രീതിയിൽ വായു സഞ്ചാരം ഇല്ലെങ്കിലും ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ലീക്കേജ്

ബാത്‌റൂമിൽ ലീക്കേജ് ഉണ്ടായാലും പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. പൈപ്പിന്റെ അടിഭാഗത്തും ചുമരിലുമൊക്കെ ഈർപ്പം തങ്ങി നിന്നാൽ പെട്ടെന്ന് പൂപ്പൽ വളരുന്നു.

വൃത്തിയാക്കാം

ബാത്റൂം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൃത്തികേടായി കിടക്കുമ്പോൾ അതിൽ നിന്നും അണുക്കൾ ഉണ്ടാവുന്നു.

വസ്ത്രങ്ങൾ

നനവുള്ള തുണികൾ ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാറിയിടുന്ന വസ്ത്രങ്ങൾ ബാത്‌റൂമിൽ സൂക്ഷിക്കരുത്.

നന്നായി കഴുകാം

ബാത്റൂം വൃത്തിയാക്കുമ്പോൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ചിലപ്പോൾ പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥലത്തായിരിക്കാം പൂപ്പൽ ഉണ്ടാവുന്നത്.

ചെടികൾ നന്നായി വളരാൻ ഈ 7 സുഗന്ധവ്യഞ്ജനങ്ങൾ മതി

വസ്ത്രത്തിലെ പറ്റിപ്പിടിച്ച കറ കളയാൻ ഇതാ ചില പൊടിക്കൈകൾ

വാഷിംഗ് മെഷീനിലെ അണുക്കളെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പഴം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ