Home
രുചി നൽകാൻ മാത്രമല്ല സുഗന്ധവ്യഞ്ജനങ്ങൾക്ക് വേറെയും ഉപയോഗങ്ങളുണ്ട്. ചെടികളുടെ നല്ല വളർച്ചയ്ക്ക് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാം.
ഇത് ദ്രാവക രൂപത്തിലും പൊടിച്ചും ഉപയോഗിക്കാറുണ്ട്. ഗ്രാമ്പുവിൽ ആന്റിഫങ്കൽ, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെടിയെ സംരക്ഷിക്കുന്നു.
കൊതുക്, കീടങ്ങൾ തുടങ്ങി ഇഴജന്തുക്കളെ വരെ പമ്പകടത്താൻ വെളുത്തുള്ളിക്ക് കഴിയും. ഇതിന്റെ ഗന്ധം ജീവികൾക്ക് പറ്റാത്തതാണ്.
ഇതിൽ ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിൽ വിതറിയാൽ ജീവികൾ വരുന്നത് തടയാൻ സാധിക്കും.
പൂന്തോട്ടത്തിൽ വരുന്ന കീടങ്ങളെയും എലിയെയും ഓടിക്കാൻ കടുക് പൊടി നല്ലതാണ്. ഇത് മണ്ണിന് ചുറ്റും വിതറിയിട്ടാൽ മതി.
ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ് എപ്സം സാൾട്ട്. ഇതിനൊപ്പം കുറച്ച് വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്താൽ മതി.
ഉറുമ്പുകളെയും വണ്ടുകളെയും തുരത്താൻ കുരുമുളക് നല്ലതാണ്. ഇത് ചെടിക്ക് ചുറ്റും വിതറിയാൽ മതി.
നിറം നൽകാൻ മാത്രമല്ല ജീവികളെ തുരത്താനും മഞ്ഞൾ പൊടിക്ക് സാധിക്കും. ഇതിന്റെ രൂക്ഷ ഗന്ധത്തെ മറികടക്കാൻ ജീവികൾക്ക് സാധിക്കില്ല.
വസ്ത്രത്തിലെ പറ്റിപ്പിടിച്ച കറ കളയാൻ ഇതാ ചില പൊടിക്കൈകൾ
വാഷിംഗ് മെഷീനിലെ അണുക്കളെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
പഴം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മഴക്കാലമല്ലേ, വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്