മഴക്കാലത്ത് വീട് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വാട്ടർപ്രൂഫിങ്
മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ചോർച്ചയുണ്ടെങ്കിൽ വീടിനകത്ത് വെള്ളം കയറാൻ കാരണമാകുന്നു. വിള്ളലുകൾ ഉണ്ടെങ്കിൽ അടക്കാൻ ശ്രദ്ധിക്കണം.
ഈർപ്പം
മഴയെത്തിയാൽ പിന്നെ വാതിലുകളും ജനാലകളും എപ്പോഴും അടച്ചിടുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഇത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാൻ കാരണമാകുന്നു.
വായു സഞ്ചാരം
മഴ സമയം ആകുമ്പോൾ വീടിനുള്ളിൽ ഈർപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള വായു സഞ്ചാരം വീടിനുള്ളിൽ ഉണ്ടായിരിക്കണം.
ചെടികൾ
വീടിനുള്ളിൽ ഭംഗി നൽകാനും വായുവിനെ ശുദ്ധീകരിക്കാനും ചെടികൾക്ക് സാധിക്കും. സ്‌നേക് പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.
ഉപകരണങ്ങൾ
മഴക്കാലത്ത് വൈദ്യുതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്. ഉപകരണങ്ങളുടെ സുരക്ഷക്ക് വേണ്ടി പവർ സർജ്ജ്, സ്റ്റെബിലൈസർ എന്നിവ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
മാറ്റുകൾ
നല്ല ഗുണമേന്മയുള്ള മാറ്റുകൾ വാങ്ങി വാതിലിന്റെ മുൻഭാഗത്തായി ഇടാം. ഇത് പുറത്ത് നിന്നും അകത്തേക്ക് ചെളി ചവിട്ടി കയറ്റുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
കീടങ്ങളുടെ ശല്യം
മഴക്കാലമെത്തിയാൽ പിന്നെ കൊതുക്, പ്രാണികൾ, ഉറുമ്പ് തുടങ്ങിയ ജീവികളുടെ ശല്യം ഉണ്ടാകും. വേപ്പെണ്ണ, ഇഞ്ചിപ്പുല്ല് എന്നിവ പ്രയോഗിച്ചാൽ കീടങ്ങളെ അകറ്റി നിർത്താം.