Home

ഇൻഡോർ പ്ലാന്റ്

വീടിനുള്ളിൽ ചെടി വളർത്തുന്നതിലൂടെ സമാധാനവും പോസിറ്റീവ് എനർജിയും ലഭിക്കുന്നു. അതിലുപരി വായുവിനെ ശുദ്ധീകരിക്കാനും ചെടികൾക്ക് സാധിക്കും.

ബോസ്റ്റൺ ഫേൺ

വായുവിലുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കുകയും വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുന്നു.

അരേക്ക പാം

വായുവിലുള്ള വിഷാംശത്തെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. കൂടാതെ ഇത് സമ്മർദ്ദം കുറക്കാനും നല്ലതാണ്.

സ്പൈഡർ പ്ലാന്റ്

വായുവിലുള്ള കാർബൺ മോണോക്സൈഡിനെയും മറ്റ് വിഷാംശങ്ങളെയും ഇല്ലാതാക്കി സ്പൈഡർ പ്ലാന്റ് വായുവിനെ ശുദ്ധീകരിക്കുന്നു.

കറ്റാർവാഴ

വീടിനുള്ളിലെ വിഷാംശത്തെ പുറന്തള്ളി വായുവിനെ ശുദ്ധീകരിക്കാൻ കറ്റാർവാഴക്ക് സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് കറ്റാർവാഴ വളർത്താം.

മണി പ്ലാന്റ്

മണി പ്ലാന്റ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഇത് വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും വീടിനുള്ളിൽ സമാധാനം പകരുകയും ചെയ്യുന്നു.

സ്‌നേക് പ്ലാന്റ്

വായുവിൽ തങ്ങി നിൽക്കുന്ന ഫോർമൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശത്തെ ഇല്ലാതാക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

പീസ് ലില്ലി

മനോഹരമായ വെള്ള പൂക്കളുള്ള ഈ ചെടി അമോണിയ, പൂപ്പൽ എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

പെയിന്റ് ഇളകി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം

ഈ 7 സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല

ഈച്ചയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ