Home

പെയിന്റിംഗ്

വീട് ശരിയായ രീതിയിൽ പെയിന്റ് ചെയ്തില്ലെങ്കിൽ ഇളകി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഈർപ്പം

പെയിന്റ് അടിക്കുന്ന സമയത്ത് ചുമരിൽ ഈർപ്പം തങ്ങി നിന്നാൽ ഇത് ശരിയായ രീതിയിൽ ഒട്ടിപ്പിടിക്കണമെന്നില്ല. അതിനാൽ തന്നെ പെയിന്റ് ഇളകി വരുന്നു.

ലീക്കേജ്

പെയിന്റ് ചെയ്യുന്നതിന് മുമ്പ് വെള്ളത്തിന്റെ ലീക്കേജ് ഉണ്ടെങ്കിൽ അത് പരിഹരിക്കണം. ഇല്ലെങ്കിൽ പെയിന്റ് ശരിയായ രീതിയിൽ ഒട്ടിപ്പിടിക്കുകയില്ല.

വൃത്തിയാക്കാം

പെയിന്റ് ചെയ്യുന്നതിന് മുമ്പ് ചുമര് നന്നായി വൃത്തിയാക്കാൻ മറക്കരുത്. അഴുക്ക് ഉണ്ടായാൽ പെയിന്റ് ഇളകി വരാനുള്ള സാധ്യതയുണ്ട്.

മാസ്കിങ് ടേപ്പ്

മാസ്കിങ് ടേപ്പ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും പെയിന്റ് ഇളകി വരാറുണ്ട്. അതിനാൽ തന്നെ നല്ലത് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

ചേരുന്ന പെയിന്റ്

ചുമരിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ മനസിലാക്കി പെയിന്റ് തെരഞ്ഞെടുക്കാം. ഓരോന്നിനും വ്യത്യസ്തമായ പെയിന്റാണ് ഉപയോഗിക്കേണ്ടത്.

ഉണങ്ങണം

പെയിന്റ് അടിച്ച് കഴിഞ്ഞാൽ നന്നായി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ പെയിന്റ് ഇളകി വരാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കാം

നല്ല ഗുണമേന്മയുള്ള പെയിന്റ് വാങ്ങിക്കാൻ ശ്രദ്ധിക്കണം. ഇത് ദീർഘകാലം ഈടുനിൽക്കാൻ സഹായിക്കുന്നു.

ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം

ഈ 7 സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല

ഈച്ചയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

കൊതുകിനെ തുരത്താൻ ഈയൊരു വഴിയേയുള്ളു; ഇവ വളർത്തി നോക്കൂ