പാത്രം കഴുകാൻ അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌ക്രബറിൽ നിരവധി അണുക്കളുണ്ടാവാൻ സാധ്യതയുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ
പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പതിഞ്ഞിരിക്കാൻ സാധ്യതയേറെയാണ്. ഇത് അണുക്കൾ പെരുകുന്നതിന് കാരണമാകും.
ചൂട് വെള്ളം
ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ സാധാരണമായി അണുക്കൾ നശിച്ചുപോകാറാണ് പതിവ്. എന്നാൽ സ്‌ക്രബറിലെ അണുക്കൾ ചൂട് വെള്ളത്തിലിട്ട് കഴുകിയാൽ പോലും പോകാറില്ല.
ബാക്റ്റീരിയ
റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌ക്രബർ. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതും റിസ്ക് കൂടുതലാണ്.
ആരോഗ്യപ്രശ്നങ്ങൾ
മത്സ്യം, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പറ്റിപ്പിടിച്ചിരുന്നാൽ അവ അപകടകാരികളായ വൈറസുകൾ വളരാൻ അവസരമുണ്ടാക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
വൃത്തിയാക്കാം
കുറഞ്ഞത് രണ്ട് ദിവസം കൂടുമ്പോൾ സ്‌ക്രബർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഇങ്ങനെ ഉപയോഗിക്കരുത്
എല്ലാ ആവശ്യങ്ങൾക്കും ഒരു സ്‌ക്രബർ തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഓരോന്നിനും വെവ്വേറെ സ്‌ക്രബർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
പുതിയത് വാങ്ങാം
പഴകിയ സ്‌ക്രബർ ഉപയോഗിക്കരുത്. ഇതിൽ കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പുതിയത് വാങ്ങി ഉപയോഗിക്കാം.