Home

നോൺ സ്റ്റിക് പാൻ

അടുക്കളയിൽ ഇടപിടിച്ച ഒന്നാണ് നോൺ സ്റ്റിക് പാൻ. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പാചകം

ഭക്ഷണം പാനിൽ ഒട്ടിയിരിക്കുകയോ കറപറ്റുകയോ ഇല്ല. ലളിതമായി, എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാൻ മികച്ച ഓപ്‌ഷനാണ് നോൺ സ്റ്റിക് പാൻ.

എണ്ണ വേണ്ട

ഭക്ഷണത്തിന്റെ രുചിയിലും ഗുണത്തിലും മാറ്റങ്ങൾ ഒന്നും വരാതെ തന്നെ എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാൻ സാധിക്കും.

ഉപയോഗം

കൊളെസ്റ്ററോൾ നിയന്ത്രിക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നല്ലതായിരിക്കും.

കാലാവധി

ആരോഗ്യകരമായ ഭക്ഷണം തയാറാക്കാൻ സാധിക്കുമെങ്കിലും നോൺ സ്റ്റിക് പാനുകൾ ദീർഘ കാലം ഈടു നിൽക്കുന്നവയല്ല.

സിന്തറ്റിക് കോട്ട്

ഇതിന് നൽകിയിരിക്കുന്ന ടെഫ്ലോൺ പോലുള്ള സിന്തറ്റിക് കോട്ട് നിരന്തരമായി ഉപയോഗിക്കുമ്പോൾ കേടുവരാൻ സാധ്യതയുണ്ട്.

മെറ്റൽ സ്പൂൺ

മെറ്റൽ സ്പൂൺ ഉപയോഗിച്ച് നോൺസ്റ്റിക് പാനിൽ പാചകം ചെയ്യാൻ പാടില്ല. ഇത് കോട്ടിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു.

അമിതമായ ചൂട്

നോൺ സ്റ്റിക് പാനിന് അമിതമായ ചൂട് താങ്ങാൻ സാധിക്കില്ല. കാരണം ഇത് പാനിന്റെ കോട്ടിങിന് കേടുപാടുകൾ വരുത്തുകയും വിഷപുക പുറപ്പെടുവിക്കുകയും ചെയ്യുന്നു.

കാലപ്പഴക്കമുള്ള ഈ വസ്തുക്കൾ അടുക്കളയിൽ നിന്നും ഉടൻ മാറ്റിക്കോളൂ

സ്‌ക്രബർ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി

പെയിന്റ് ഇളകി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ