ചിതൽ ഉണ്ടായാൽ ഫർണിച്ചറുകൾ പെട്ടെന്ന് കേടായിപ്പോകുന്നു. ചിതലിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ.
ഈർപ്പം
ഈർപ്പം ഉണ്ടാകുമ്പോഴാണ് ചിതൽ ശല്യം വർധിക്കുന്നത്. ഫർണിച്ചറുകളിൽ ഈർപ്പം ഉണ്ടായാൽ വെയിലത്തിട്ടു ഉണക്കാൻ ശ്രദ്ധിക്കണം.
പോളിഷ്
തടികൊണ്ടുള്ള ഫർണിച്ചറുകളിൽ ടെർമിറ്റ് പ്രൂഫ് പോളിഷ് ചെയ്യുന്നത് ചിതലിനെ അകറ്റി നിർത്താൻ സഹായിക്കുന്നു. വാതിലുകൾ, ഷെൽഫ്,, ക്യാബിനറ്റുകൾ എന്നിവ പോളിഷ് ചെയ്യാം.
ഫർണിച്ചറുകൾ
വീട്ടിലുള്ള ഫർണിച്ചറുകൾ ഇടയ്ക്കിടെ പരിശോധിച്ച് കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. വിള്ളലുകളോ, ഹോളുകളോ കണ്ടാൽ ശ്രദ്ധിക്കാം.
സൂര്യപ്രകാശം
തടികൊണ്ടുള്ള ഫർണിച്ചറുകൾ ഇടയ്ക്കിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് നല്ലതായിരിക്കും. ഇത് ചിതലിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
തടി മാലിന്യങ്ങൾ
വീടിന്റെ പരിസരങ്ങളിൽ തടി മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇതുമൂലം ചിതൽ ഉണ്ടാവുകയും പിന്നീടിത് വീട് മുഴുവനും വ്യാപിക്കുകയും ചെയ്യുന്നു.
വേപ്പെണ്ണ
ചിതൽ ഉള്ള സ്ഥലങ്ങളിൽ വേപ്പെണ്ണ സ്പ്രേ ചെയ്യുന്നത് ചിതലിനെ തുരത്താൻ സഹായിക്കുന്നു.
വിള്ളലുകൾ
വീടിനുള്ളിൽ വിള്ളലുകൾ ഉണ്ടായാൽ അതിനെ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പം ഊർന്നിറങ്ങാനും ഇതുമൂലം ചിതൽ ഉണ്ടാവാനും കാരണമാകുന്നു.