Home

ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. അതിനാൽ തന്നെ പരിചരണവും അതിനനുസരിച്ചാവണം നൽകേണ്ടത്.

പീസ് ലില്ലി

തിളങ്ങുന്ന കടുംപച്ച നിറമുള്ള ഇലകളാണ് പീസ് ലില്ലിക്ക് ഉള്ളത്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും മുറിക്കുള്ളിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും.

ബോസ്റ്റൺ ഫേൺ

വായുവിലുള്ള ഫോർമൽഡിഹൈഡ്, സൈലീൻ എന്നിവയെ ഇല്ലാതാക്കാൻ ഈ ചെടി നല്ലതാണ്. ചെടിക്ക് സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണവും കുറച്ച് വെള്ളവും പ്രകാശവുമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. എത്രകാലം വരെയും കേടുവരാതെ വളരുന്ന ചെടിയാണിത്.

ലക്കി ബാംബൂ

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ലക്കി ബാംബൂ. ചെറിയ രീതിയിലുള്ള പരിചരണമാണ് ചെടിക്ക് ആവശ്യം.

മോൻസ്റ്റെറ

ഇലകളാണ് മോൻസ്റ്റെറയെ മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത് മുറിക്കൊരു ഏസ്തെറ്റിക് ലുക്ക് നൽകുന്നു.

സിസി പ്ലാന്റ്

വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന്റെ തിളക്കമുള്ള പച്ച ഇലകൾ മുറിക്ക് കൂടുതൽ ഭംഗി നൽകുന്നു.

അരേക്ക പാം

ചെറിയ നാരുപോലുള്ള ഇലകളാണ് ഈ ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 പച്ചക്കറികൾ ഇതാണ്

ഈർപ്പത്തെ അകറ്റാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്

നല്ല പരിചരണം ആവശ്യമുള്ള 7 ചെടികൾ ഇതാണ്

വീട്ടിൽ സിംപിളായി വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ