കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും പച്ചക്കറികൾ വീട്ടിൽ വളർത്തുന്നതാണ് നല്ലത്. വേഗത്തിൽ വീട്ടിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.
തക്കാളി
തക്കാളി വളർത്താൻ വിത്തിന്റെ ആവശ്യം വരുന്നില്ല. അടുക്കളയിലുള്ള തക്കാളി ഉപയോഗിച്ച് തന്നെ ഇത് വളർത്തിയെടുക്കാൻ സാധിക്കും.
വെള്ളരി
തക്കാളി പോലെ തന്നെ എളുപ്പത്തിൽ വെള്ളരിയും വളർത്താൻ സാധിക്കും. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.
മല്ലിയില
അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. ഇത് വളർത്താനും വളരെ എളുപ്പമാണ്.
ലെറ്റൂസ്
പോട്ടുകളിലാക്കി എളുപ്പത്തിൽ ലെറ്റൂസ് വളർത്തിയെടുക്കാൻ സാധിക്കും. ചെറിയ പരിചരണത്തോടെ നന്നായി വളരുന്നു.
പച്ചമുളക്
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ഒന്നാണ് പച്ചമുളക്. ചൂട് കാലാവസ്ഥായാണ് ചെടിക്ക് ആവശ്യം.
കത്തിരി
വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് കത്തിരി. ചെറിയ സ്ഥലത്തും കത്തിരി വളർത്താവുന്നതാണ്.
ഉരുളകിഴങ്ങ്
വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് ഉരുളകിഴങ്ങ്. വാങ്ങി രണ്ട് ദിവസം കഴിയുമ്പോൾ തന്നെ ഇത് മുളച്ചുവരുന്നത് കാണാൻ സാധിക്കും.