അടുക്കള സിങ്ക് അടഞ്ഞുപോയാൽ ഒരു ദിവസത്തെ പണികൾ മുഴുവനും അവതാളത്തിലാകും. അതിനാൽ തന്നെ സിങ്കിൽ ഈ വസ്തുക്കൾ ഇടരുത്.
മുട്ടത്തോട്
എളുപ്പത്തിൽ നശിച്ചുപോകുന്ന ഒന്നല്ല മുട്ടത്തോട്. അതിനാൽ തന്നെ ഇത് സിങ്കിലേക്ക് ഇടുന്നത് ഒഴിവാക്കണം.
സ്റ്റിക്കർ
ഉണ്ടാകാറുണ്ട്. എളുപ്പത്തിന് വേണ്ടി ഇത് സിങ്കിലേക്ക് കളയുന്ന രീതി ഒഴിവാക്കാം. ഇതിലൂടെ സിങ്ക് അടഞ്ഞുപോകാൻ സാധ്യതയുണ്ട്.
പച്ചക്കറികൾ
നാരുള്ള പച്ചക്കറികളുടെ അവശിഷ്ടങ്ങൾ ഒരിക്കലും സിങ്കിലേക്ക് ഒഴിച്ച് കളയരുത്. ഇത് സിങ്ക് അടഞ്ഞുപോകാനും ഒടുവിൽ വെള്ളം പോകാതാവുകയും ചെയ്യുന്നു.
പെയിന്റ്
പെയിന്റിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പൈപ്പിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
കട്ടിയുള്ള ഭക്ഷണങ്ങൾ
പാസ്ത, ഉരുളകിഴങ്ങ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങൾ സിങ്കിലേക്ക് ഒഴിക്കരുത്. സ്ട്രെയിനർ ഉപയോഗിച്ചാൽ മാലിന്യങ്ങൾ ഡ്രെയിനിലേക്ക് പോകുന്നത് തടയാൻ സാധിക്കും.
ക്ലീനറുകൾ
വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ഒരിക്കലും സിങ്കിലേക്ക് ഒഴിക്കരുത്. ഇതിൽ രാസവസ്തുക്കൾ ചേർന്നിട്ടുണ്ട്. ഇത് പൈപ്പിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
എണ്ണ
പാചകം ചെയ്തുകഴിഞ്ഞതിന് ശേഷം ബാക്കിവന്ന എണ്ണ സിങ്കിലേക്ക് ഒഴിക്കാൻ പാടില്ല. ഇത് ഡ്രെയിൻ അടഞ്ഞു പോകാൻ കാരണമാകുന്നു.