ചെടികൾ വളരണമെങ്കിൽ വെളിച്ചവും വെള്ളവും നല്ല മണ്ണും ആവശ്യമാണ്. എന്നാൽ ഈ ചെടികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
ബോസ്റ്റൺ ഫേൺ
മനോഹരമായ ബോസ്റ്റൺ ഫേൺ പെട്ടെന്ന് ഉണങ്ങി പോകുന്ന ചെടിയാണ്. അതിനാൽ തന്നെ നേരിട്ടുള്ള സൂര്യപ്രകാശമേറ്റാൽ ചെടി ഉണങ്ങി പോകാൻ കാരണമാകുന്നു.
പീസ് ലില്ലി
നേരിട്ടുള്ളതും അല്ലാത്തതുമായ സൂര്യപ്രകാശത്തിൽ വളരുന്ന ചെടിയാണ് പീസ് ലില്ലി. നല്ല വെളിച്ചം ലഭിക്കുംബോഴാണ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല.
സ്പൈഡർ പ്ലാന്റ്
നല്ല പ്രകാശമുള്ളിടത്ത് എളുപ്പത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. എന്നാൽ ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
സ്‌നേക് പ്ലാന്റ്
വേഗത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. എന്നാലിത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വളർത്താൻ പാടില്ല. ഇത് ഇലകൾ വടിപോകാൻ കാരണമാകുന്നു.
ഫിലോഡെൻഡ്രോൺ
ദീർഘനേരം നേരിട്ടുള്ള സൂര്യപ്രകാശമടിച്ചാൽ ഇലകൾ വാടാനും ചെടി നശിക്കാനും കാരണമാകുന്നു.
മണി പ്ലാന്റ്
മണി പ്ലാന്റിനും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഇതിന്റെ ഇലകൾ വളരെ മൃദുലമാണ്. അതിനാൽ തന്നെ അമിതമായി ചൂടേറ്റാൽ മണി പ്ലാന്റ് മഞ്ഞ നിറത്തിലാവുകയും വാടിപ്പോവുകയും ചെയ്യുന്നു.
കലാത്തിയ
ഇതിന്റെ ഇലകൾ മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഇലകൾ കരിഞ്ഞുപോകാൻ കാരണമാകുന്നു.