Home

പച്ചക്കറികൾ

വീടിന്റെ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറികൾ ഇതാണ്.

ചീര

വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് ചീര. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.

ക്യാരറ്റ്

ചെറിയ ഇനം ക്യാരറ്റ് ബാൽക്കണിയിൽ വളർത്തിയെടുക്കാൻ സാധിക്കും. പോഷകഗുണങ്ങളുള്ള മണ്ണിൽ നന്നായി വളരുന്നു.

മല്ലിയില

വേഗത്തിൽ വളരുന്ന ഒന്നാണ് മല്ലിയില. ഇടയ്ക്കിടെ വെട്ടിവിട്ടാൽ നന്നായി ചെടി വളരും.

തക്കാളി

പോട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.

ബീറ്റ്റൂട്ട്

ഈർപ്പമുള്ള മണ്ണിൽ ബീറ്റ്റൂട്ട് എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

പയർ

പടർന്നു വളരുന്ന പയർ വീടിന്റെ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വളർത്താം.

കത്തിരി

പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് കത്തിരി. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഹാങ്ങിങ് പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 മനോഹര ചെടികൾ

വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 നാടൻ ചെടികൾ