ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ഭംഗി കണ്ടു മാത്രം ചെടികൾ വാങ്ങിക്കരുത്. ഈ നാടൻ ചെടികൾ വീട്ടിൽ വളർത്തൂ.
കറ്റാർവാഴ
നിരവധി ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ഈർപ്പം ആവശ്യമില്ലെങ്കിലും മഴക്കാലത്തും ചെടി നന്നായി വളരുന്നു. പുറത്തും വീടിനുള്ളിലും ഇത് വളർത്താവുന്നതാണ്.
ചെമ്പരത്തി
പലയിനത്തിലാണ് ചെമ്പരത്തി ചെടിയുള്ളത്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ചെമ്പരത്തി. ഇതിൽ നിന്നും ധാരാളം പൂക്കളും ലഭിക്കുന്നു.
തുളസി
വീട്ടിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് തുളസി ചെടി. നിരവധി ആരോഗ്യഗുണങ്ങളാണ് തുളസി ചെടിക്കുള്ളത്. ഇത് എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും.
രാജമല്ലി
ചുവപ്പ്, മഞ്ഞ, പിങ്ക് തുടങ്ങിയ നിറങ്ങൾ കലർന്നതാണ് രാജമല്ലി. മഴക്കാലത്തും ചെടിയിൽ പൂക്കളുണ്ടാകുന്നു. ചെടിക്ക് വളരാൻ സൂര്യപ്രകാശം ആവശ്യമാണ്.
നന്ത്യാർവട്ടം
എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് നന്ത്യാർവട്ടം. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ പൂന്തോട്ടത്തിന് പ്രത്യേക ഭംഗി നൽകുന്നു. ഇടയ്ക്കിടെ വെട്ടിവിട്ടാൽ നന്നായി വളരും.
പനിക്കൂർക്ക
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പനിക്കൂർക്ക. പേരുപോലെ തന്നെ പനിക്ക് നല്ലതാണ് ഈ ചെടി. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണിത്.
മുസാൻഡ
ഏതു കാലാവസ്ഥയിലും എളുപ്പത്തിൽ വളരുന്ന ചെടിയാണ് മുസാൻഡ. വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ഈ ചെടി ലഭിക്കും. എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.