അടുക്കളയിലെ ഒരാവശ്യവസ്തുവായി എയർ ഫ്രയർ മാറിക്കഴിഞ്ഞു. എയർ ഫ്രയർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ബാസ്കറ്റ് നിറക്കരുത്
എയർ ഫ്രയർ ബാസ്കറ്റിൽ ഭക്ഷണം നിറക്കരുത്. ഇത് ഭക്ഷണം പാകമാകാൻ കൂടുതൽ സമയം ചിലവാകുകയും കൃത്യമായി വേവാതാവുകയും ചെയ്യുന്നു.
ഒരുപോലെയല്ല
എല്ലാ എയർ ഫ്രയറുകളും ഒരുപോലെയല്ല. ഓരോന്നും വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കേണ്ടത്. മോഡൽ അനുസരിച്ച് പ്രവർത്തനത്തിലും മാറ്റങ്ങൾ വരുന്നു.
വൃത്തിയാക്കാതിരിക്കുക
ഉപയോഗം കഴിഞ്ഞതിന് ശേഷം എയർ ഫ്രയർ ശരിയായ രീതിയിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരുന്നാൽ വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകുന്നു.
ആവശ്യമുള്ളത് വാങ്ങാം
വ്യത്യസ്തമായ വലുപ്പത്തിൽ എയർ ഫ്രയർ വാങ്ങാൻ ലഭിക്കും. നിങ്ങളുടെ ആവശ്യമനുസരിച്ചാവണം എയർ ഫ്രയർ തെരഞ്ഞെടുക്കേണ്ടത്.
ജലാംശമുള്ള ഭക്ഷണം
ജലാംശമുള്ള കൂടുതലുള്ള ഭക്ഷണങ്ങൾ എയർ ഫ്രയറിൽ പാകം ചെയ്യാൻ പാടില്ല. ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകമാകുന്നതിനെ തടയുന്നു.
മുൻകൂട്ടി ചൂടാക്കാം
ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് എയർ ഫ്രയർ 2 മിനിറ്റ് ചൂടാക്കാൻ വയ്ക്കണം. നന്നായി ചൂടായതിനു ശേഷം മാത്രമേ ഭക്ഷണം പാകം ചെയ്യാൻ പാടുള്ളൂ.
ചുമരുകൾ
ചുമരുകളോട് ചേർത്ത് എയർ ഫ്രയർ ഉപയോഗിക്കാൻ പാടില്ല. എയർ ഫ്രയർ പ്രവർത്തിപ്പിക്കുമ്പോൾ അമിതമായി ചൂടിനെ പുറന്തള്ളുന്നു. വായുസഞ്ചാരം ഇല്ലാതെവരുമ്പോൾ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.