Home

ചെടികൾ

ചെടികൾ പലതരത്തിലാണ് ഉള്ളത്. ഓരോന്നിനും വ്യത്യസ്തമായ പരിചരണം വേണ്ടിവരുന്നു. ഈ ചെടികൾ അടുക്കളയിൽ വളർത്തിനോക്കു.

പീസ് ലില്ലി

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മറ്റൊരു ചെടിയാണ് പീസ് ലില്ലി. ഇതിന്റെ മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കൾ അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ ഏളുപ്പത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. അടുക്കളയിൽ കീടശല്യം അകറ്റാനും വായുവിനെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കും.

കറ്റാർവാഴ

നിരവധി ഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. വളരെ കുറച്ച് വെള്ളം മാത്രമേ ഈ ചെടിക്ക് ആവശ്യമുള്ളു. അടുക്കളയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളർത്താം.

സ്പൈഡർ പ്ലാന്റ്

വീടിനുള്ളിൽ എവിടെയും സ്പൈഡർ പ്ലാന്റ് വളർത്താൻ സാധിക്കും. ഇതിന്റെ ഭംഗിയുള്ള ഇലകൾ അടുക്കളയ്ക്ക് ഒരു ഏസ്തെറ്റിക് ലുക്ക് നൽകുന്നു.

മണി പ്ലാന്റ്

എവിടെയും എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മണി പ്ലാന്റ്. അടുക്കളയിൽ ഏതുഭാഗത്തും ഇത് വളർത്താം. ചെറിയ പരിചരണത്തോടെ നന്നായി വളരുന്നു.

തൈം

അടുക്കളയിൽ വളർത്താവുന്ന ഔഷധസസ്യമാണ് തൈം. എളുപ്പത്തിൽ വളരുന്ന ചെടിയാണിത്. സൂര്യപ്രകാശം ലഭിക്കുന്നത് സ്ഥലത്ത് വളർത്തണം.

ചൈനീസ് എവർഗ്രീൻ

പച്ചയും പിങ്കും കലർന്ന നിറമാണ് ഈ ചെടിക്കുള്ളത്. വളരെ കുറച്ച് പരിചരണം മാത്രമേ ചെടിക്ക് ആവശ്യമേയുള്ളു. ചൂടും ഈർപ്പവുമാണ് ചെടിക്ക് വേണ്ടത്.

വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താവുന്ന 7 പൂച്ചെടികൾ

നാരങ്ങയുടെ 7 ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കീടശല്യം ഒഴിവാക്കാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന പർപ്പിൾ പൂക്കളുള്ള 7 ചെടികൾ