Home

പൂച്ചെടികൾ

പുറത്ത് മാത്രമല്ല വീടിനുള്ളിലും പൂച്ചെടികൾ വളർത്താൻ സാധിക്കും. എളുപ്പത്തിൽ വീട്ടിൽ വളർത്താൻ പറ്റിയ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

മുല്ല

സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണെങ്കിലും വീടിനുള്ളിലും ഇത് വളർത്താൻ സാധിക്കും. ഇതിന്റെ മനോഹരമായ വെള്ള പൂക്കൾ വീടിന് ഭംഗിയും നല്ല സുഗന്ധവും തരുന്നു.

ലിപ്സ്റ്റിക് പ്ലാന്റ്

നല്ല ചുവപ്പ് നിറത്തിലുള്ള പൂക്കളാണ് ഇതിനുള്ളത്. ശരിയായ രീതിയിൽ പരിചരിച്ചാൽ എത്രകാലം വരെയും ഈ ചെടി നന്നായി വളരും. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് വളർത്തേണ്ടത്.

പിങ്ക് ആന്തുറിയം

ചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളിൽ ആന്തുറിയമുണ്ട്. വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ ഈ ചെടി വളർത്താവുന്നതാണ്.

ആഫ്രിക്കൻ വയലറ്റ്

വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. നേരിട്ടല്ലാത്ത പ്രകാശവും ഈർപ്പമുള്ള മണ്ണുമാണ് ചെടിക്ക് ആവശ്യം.

ഹോളിഡേ കാക്ടസ്

എത്രകാലം വരെയും വളരുന്ന ചെടിയാണ് ഹോളിഡേ കാക്ടസ്. പിങ്ക്, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ ഈ ചെടി ലഭ്യമാണ്. നേരിട്ടല്ലാത്ത പ്രകാശമാണ് ചെടിക്ക് ആവശ്യം.

ഡെസേർട്ട് റോസ്

മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാണ് ഡെസേർട്ട് റോസ്. ഇതിന്റെ മനോഹരമായ പൂക്കൾ വീടിന് ഭംഗി നൽകുന്നു. ഈ ചെടിക്ക് പ്രകാശം ആവശ്യമാണ്.

ക്രൗൺ ഓഫ് തോൺസ്

വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വളർത്താം.

നാരങ്ങയുടെ 7 ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കീടശല്യം ഒഴിവാക്കാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന പർപ്പിൾ പൂക്കളുള്ള 7 ചെടികൾ

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ