Home

പർപ്പിൾ പൂക്കൾ

ഓരോ നിറത്തിനും വ്യത്യസ്തമായ ഭംഗിയാണുള്ളത്. അത്തരത്തിലൊന്നാണ് പർപ്പിൾ പൂക്കളുള്ള ചെടികളും. വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 പർപ്പിൾ ചെടികൾ ഇതാണ്.

ലാവണ്ടർ

എല്ലാവർക്കും പരിചിതമാണ് ലാവണ്ടർ ചെടി. ഇതിന്റെ ഭംഗിയുള്ള പർപ്പിൾ പൂക്കളും സുഗന്ധവുമാണ് മറ്റുള്ള ചെടികളിൽ നിന്നും ലാവണ്ടറിനെ വ്യത്യസ്തമാക്കുന്നത്.

ഹൈഡ്രാഞ്ചിയ

വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. ഇതിന്റെ പർപ്പിൾ നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു.

സ്വീറ്റ് പീ

പർപ്പിൾ നിറത്തിലുള്ള പൂക്കളാണ് സ്വീറ്റ് പീക്കും ഉള്ളത്. രണ്ടുതരം ഷെയ്‌ഡിലാണ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നത്. ഇത് എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും.

പെറ്റുനിയ

വീടിനൊരു ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ ഈ ചെടി നല്ലതാണ്. പർപ്പിൾ- വെള്ള, ചുവപ്പ്- വെള്ള തുടങ്ങിയ നിറങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്.

ഐറിസ്

മൃദുലമായതും ഭംഗിയുള്ളതുമായ പൂക്കളാണ് ഐറിസിന് ഉള്ളത്. നല്ല സുഗന്ധം പരത്താനും ഈ ചെടിക്ക് സാധിക്കും.

സാൽവിയ

മനോഹരമായ പൂക്കളുള്ള ഈ ചെടി പൂന്തോട്ടത്തിന് കൂടുതൽ ഭംഗി നൽകുന്നു. വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

ജറേനിയം

ഭംഗിയുള്ള പൂക്കളാണ് ജെറേനിയത്തിനും ഉള്ളത്. കുറഞ്ഞ പരിചരണത്തോടെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

അതിവേഗത്തിൽ വളരുന്ന 7 ഇൻഡോർ ചെടികൾ

ഭക്ഷണം പാകം ചെയ്യുമ്പോൾ പോഷകഗുണങ്ങൾ ഇല്ലാതാക്കുന്ന 7 കാര്യങ്ങൾ

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ