Home

പാചകം

ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അബദ്ധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളെ ഇല്ലാതാക്കുന്നു.

അലുമിനിയം പാത്രങ്ങൾ

അലുമിനിയം പാത്രം ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കാം.

തൊലി കളയുമ്പോൾ

ക്യാരറ്റ്, ഉരുളകിഴങ്ങ് തുടങ്ങിയവയുടെ തൊലി കളയുമ്പോൾ ശ്രദ്ധിക്കാം. ഇതിൽ ധാരാളം പോഷഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അമിതമായി തൊലി കളയരുത്.

എണ്ണ പുനരുപയോഗിക്കുമ്പോൾ

ഒരിക്കൽ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഫ്രൈ ചെയ്യുകയും, അമിതമായ ചൂടിൽ പാകം ചെയ്യുകയും ചെയ്യുമ്പോൾ എണ്ണയിൽ നിന്നും വിഷ സംയുക്തങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

കഞ്ഞിവെള്ളം

ആരോഗ്യത്തിന് നല്ലതാണ് കഞ്ഞിവെള്ളം. എന്നാൽ പലരും ഇത് കളയുന്നു. കഞ്ഞിവെള്ളത്തിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ

അമിതമായി പച്ചക്കറികൾ വേവിക്കുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ ഇല്ലാതാക്കുന്നു.

അമിതമായി ചൂടാക്കരുത്

ഒരേ ഭക്ഷണം നിരവധി തവണ ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാം. ഇത് ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളെ ഇല്ലാതാക്കുകയും ഭക്ഷണം കേടായിപ്പോകാനും കാരണമാകുന്നു.

എണ്ണയുടെ ഉപയോഗം

അമിതമായി എണ്ണയോ നെയ്യോ ഭക്ഷണങ്ങളിൽ ചേർക്കരുത്. ഇത് ഭക്ഷണത്തിന്റ രുചിയേയും അതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങളെയും നന്നായി ബാധിക്കുന്നു.

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

വീട്ടിൽ ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ചിതൽ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ