Home

ചിതൽ ശല്യം

മഴക്കാലമായാൽ പിന്നെ പലതരം ജീവികളുടെ ശല്യം വീട്ടിൽ ഉണ്ടാകുന്നു. വീട്ടിലെ ചിതൽ ശല്യം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പഴുതകൾ അടയ്ക്കാം

വീടിനുള്ളിലെ പഴുതുകൾ അടയ്ക്കുന്നത് ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു. ജനാലകൾ, വാതിലുകൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

തടി വസ്തുക്കൾ

ചിതൽ ശല്യം വീട്ടിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ വാതിലുകളും ജനാലകളും പരിശോധിക്കേണ്ടതുണ്ട്.

ലീക്ക് ഉണ്ടെങ്കിൽ

ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലാണ് ചിതൽ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ വീട്ടിൽ വാട്ടർ ലീക്ക് ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ഇതിന്റെ ജെൽ ചിതൽ ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ ചിതൽ ശല്യം ഒഴിവാക്കാൻ സാധിക്കും.

വായു സഞ്ചാരം

വായുവിൽ ഈർപ്പം തങ്ങിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതിനാൽ തന്നെ വീടിനുള്ളിൽ നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മാലിന്യങ്ങൾ

വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതും സാധനങ്ങൾ വാരിവലിച്ച് ഇടുന്നതും ചിതൽ ശല്യം വർധിക്കാൻ കാരണമാകുന്നു. എപ്പോഴും വീട് വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം.

സൂര്യപ്രകാശം

ഫർണിച്ചറുകൾ ഇടയ്ക്കിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് നല്ലതായിരിക്കും. ഇത് ചിതൽ പോലുള്ള കീടങ്ങളെ തുരത്താൻ സഹായിക്കുന്നു.

മഴക്കാലത്ത് എളുപ്പത്തിൽ വളർത്താവുന്ന 7 ചെടികൾ

പാചകത്തിന് ഉപയോഗിക്കാവുന്ന ഈ 7 സസ്യങ്ങൾ അടുക്കളയിൽ വളർത്തൂ

കറിവേപ്പില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

പഴുതാരയെ തുരത്താൻ ഇതാ ചില പൊടികൈകൾ