കറിവേപ്പില അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. കറിവേപ്പില കേടുവരാതെ സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
വൃത്തിയാക്കണം
കറിവേപ്പില കടയിൽ നിന്നും വാങ്ങിയപ്പാടെ ഉപയോഗിക്കരുത്. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രം സൂക്ഷിക്കാം. അഴുക്കിരുന്നാൽ കറിവേപ്പില കേടാവാൻ സാധ്യതയുണ്ട്.
ഉണക്കാം
കഴുകിയതിന് ശേഷം നന്നായി തുടച്ച് ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുന്നതും കറിവേപ്പില കേടുവരാൻ കാരണമാകുന്നു.
പൊതിയണം
ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കറിവേപ്പില നന്നായി പൊതിയണം. ഇത് ഈർപ്പത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു.
വായുകടക്കാത്ത പാത്രം
പൊതിഞ്ഞ കറിവേപ്പില വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സൂക്ഷിക്കേണ്ടത്. അതേസമയം കേടുവന്ന ഇലകൾ ഒഴിവാക്കാൻ മറക്കരുത്.
ഫ്രീസർ
കറിവേപ്പില ഫ്രീസറിൽ സൂക്ഷിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കാവുന്നതാണ്.
ഉണക്കി സൂക്ഷിക്കാം
ഉണക്കിയും കറിവേപ്പില സൂക്ഷിക്കാൻ സാധിക്കും. കഴുകി ഉണക്കിയെടുത്തതിന് ശേഷം ഈർപ്പമില്ലാത്ത പാത്രത്തിൽ വയ്ക്കണം.
സൂര്യപ്രകാശം
3 ദിവസത്തോളം സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ സൂക്ഷിച്ചാൽ കറിവേപ്പില നന്നായി ഉണങ്ങി കിട്ടും.
സിപ് ലോക്ക് ബാഗ്
ഉണങ്ങിയ കറിവേപ്പില വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കി സൂക്ഷിക്കാം.