ഇന്ന് ഓഫീസ് സ്‌പേസുകളിലും ചെടികൾ വളർത്താറുണ്ട്. പോസിറ്റീവും ശാന്തവുമായ അന്തരീക്ഷം ലഭിക്കാൻ വേണ്ടിയാണ് ചെടി വളർത്തുന്നത്. ഈ ചെടികൾ വളർത്തിനോക്കു.
സ്‌നേക് പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി ലഭിക്കാനും ഓഫിസ് ടേബിളിൽ സിംപിളായി വളർത്താവുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. കൂടുതൽ പരിചരണവും ആവശ്യമായി വരുന്നില്ല.
കറ്റാർവാഴ
വായുവിനെ ശുദ്ധീകരിക്കാൻ കറ്റാർവാഴ ചെടിക്ക് സാധിക്കും. ഓഫീസ് സ്‌പേസ് മനോഹരമാക്കാൻ ഈ ചെടി മതി.
സിസി പ്ലാന്റ്
ചെറിയ പരിചരണത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന്റെ തിളക്കമുള്ള ഇലകൾ ഓഫീസ് സ്‌പേസിന് എതെറ്റിക് ലുക്ക് നൽകുന്നു.
ഫിലോഡെൻഡ്രോൺ
ഏത് കാലാവസ്ഥയിലും എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. വായുവിനെ ശുദ്ധീകരിക്കാനും ഈ ചെടിക്ക് സാധിക്കും. പടർന്ന് വളരുന്ന ചെടിയാണിത്.
പീസ് ലില്ലി
എസ്തെറ്റിക് ലുക്ക് ലഭിക്കാൻ ഓഫീസ് സ്‌പേസിൽ പീസ് ലില്ലി വളർത്തുന്നത് നല്ലതായിരിക്കും. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കളാണ് ഭംഗി നൽകുന്നത്.
മണി പ്ലാന്റ്
എല്ലാവർക്കും പരിചിതമാണ് മണി പ്ലാന്റ്. എവിടെയും എപ്പോഴും എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണിത്.
സ്പൈഡർ പ്ലാന്റ്
ഇതിൽ മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. ഓഫീസ് സ്‌പേസിൽ പോസിറ്റീവ് എനർജി നൽകാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും.