ഇൻഡോർ ചെടികൾ ഭംഗിക്കുവേണ്ടി മാത്രം ഉള്ളതല്ല. പകരം ഈ ചെടികൾക്ക് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും. അവ ഏതൊക്കെയാണെന്ന് അറിയാം.
മണി പ്ലാന്റ്
വിഷാംശങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ മണി പ്ലാന്റ് മതി. ഇത് വീടിനുള്ളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ്.
ബോസ്റ്റൺ ഫേൺ
വായുവിൽ തങ്ങി നിൽക്കുന്ന വിഷാംശങ്ങളെ നീക്കം ചെയ്ത് വായുശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണിത്.
പീസ് ലില്ലി
വായുവിലുള്ള അമോണിയ, ഫോർമൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെ പീസ് ലില്ലി നീക്കം ചെയ്യുന്നു. നല്ല തിളക്കമുള്ള ഇലകളും വെള്ള നിറത്തിലുള്ള പൂക്കളുമാണ് ചെടിയെ വ്യത്യസ്തമാക്കുന്നത്.
സ്‌നേക് പ്ലാന്റ്
വളരെ കുറഞ്ഞ പരിചരണത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. അമിതമായ വെളിച്ചവും വെള്ളവും ചെടിക്ക് ആവശ്യമായി വരുന്നില്ല.
അരെക്ക പാം
മനോഹരമായ ഇലകളാണ് ഈ ചെടിയുടെ ആകർഷണം. വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാനും വായുശുദ്ധീകരിക്കാനും ഈ ചെടിക്ക് സാധിക്കും.
സ്പൈഡർ പ്ലാന്റ്
വായുശുദ്ധീകരിക്കുന്നതിൽ സ്പൈഡർ പ്ലാന്റ് പ്രധാന പങ്കുവഹിക്കുന്നു. വായുവിലുള്ള കാർബൺ മോണോക്സൈഡ്, ഫോർമൽഡിഹൈഡ് തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.
ഇംഗ്ലീഷ് ഐവി
ഇതിന്റെ മനോഹരമായ ഇലകൾ വീടിന് എസ്തെറ്റിക് ലുക്ക് നൽകുന്നു. വായുവിൽ തങ്ങിനിൽക്കുന്ന ഈർപ്പത്തെ നീക്കം ചെയ്ത് വായുശുദ്ധീകരിക്കാൻ ഇംഗ്ലീഷ് ഐവിക്ക് സാധിക്കും.