Home

കട്ടിങ് ബോർഡ്

അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് കട്ടിങ് ബോർഡ്. കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

പ്ലാസ്റ്റിക് കട്ടിങ് ബോർഡ്

പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് എളുപ്പമാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ മുളയിൽ നിർമ്മിച്ച കട്ടിങ് ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഉപയോഗിക്കുമ്പോൾ

മാംസം, മൽസ്യം, പച്ചക്കറികൾ എന്നിവ മുറിക്കാൻ ഒരേ കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കരുത്. ഇത് അണുക്കൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പടരാൻ കാരണമാകുന്നു.

വൃത്തിയാക്കാം

ഓരോ ഉപയോഗം കഴിയുമ്പോഴും കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇരുവശങ്ങളും നന്നായി കഴുകി വൃത്തിയാക്കാം.

ചെറുചൂടുവെള്ളം

സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ അഴുക്കും അണുക്കളും ഇല്ലാതാകുന്നു.

ഉപ്പും നാരങ്ങയും

തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. ഇതിൽ ഭക്ഷണ സാധനങ്ങളുടെ ഗന്ധം തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത് മാറാൻ ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.

വിനാഗിരി

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ വിനാഗിരിയും ഉപയോഗിക്കാം. ഇത് വൃത്തിയാക്കുന്നതിനൊപ്പം കട്ടിങ് ബോർഡ് അണുവിമുക്തമാക്കാനും സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് കട്ടിങ് ബോർഡ് വൃത്തിയാക്കാം. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കണം. ശേഷം കട്ടിങ് ബോർഡിൽ തേച്ചുപിടിപ്പിച്ചാൽ മതി.

അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

ജൂലൈ മാസത്തിൽ വളരുന്ന 7 ചെടികൾ

പല്ലിയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ ഈ 7 ഔഷധ സസ്യങ്ങൾ വീട്ടിൽ വളർത്തൂ