എന്തൊക്കെ പരീക്ഷിച്ചിട്ടും വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ സാധിച്ചില്ലേ. എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. എളുപ്പത്തിൽ പല്ലിയെ തുരത്താം.
പഴുതുകൾ അടയ്ക്കാം
ചെറിയ വിടവുകളിലൂടെ പല്ലി എളുപ്പത്തിൽ വീട്ടിൽ കയറിക്കൂടും. ശുചിമുറി, ജനാലകൾ, വാതിലുകൾ എന്നിവ അടച്ച് സൂക്ഷിക്കുകയും പഴുതുകൾ അടയ്ക്കുകയും ചെയ്യണം.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ഉപയോഗിച്ചും പല്ലികളെ എളുപ്പത്തിൽ വീട്ടിൽ നിന്നും തുരത്താൻ സാധിക്കും. ഇത് പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
മുട്ടത്തോട്
പല്ലികളെ കാഴ്ചയിൽ ഭയപ്പെടുത്തുന്ന ഒന്നാണ് മുട്ടത്തോട്. ഇതുണ്ടെങ്കിൽ ആ പരിസരത്തേക്ക് പല്ലി വരില്ല.
വൃത്തിയുണ്ടാകണം
പ്രാണികൾ, ഉറുമ്പ്, കൊതുക് എന്നിവയെ പിടികൂടാനാണ് പല്ലികൾ വരുന്നത്. വൃത്തിയില്ലാതെ ആകുമ്പോൾ ഇത്തരം ജീവികൾ നിരന്തരം വീട്ടിൽ വരുന്നു. ഇവയെ പിടികൂടാൻ പല്ലിയും പിന്നാലെ എത്തും.
കർപ്പൂരതുളസി
പല്ലിയെ തുരത്താൻ കർപ്പൂരതുളസി എണ്ണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ ശക്തമായ ഗന്ധം പല്ലിയെ അകറ്റി നിർത്തുന്നു. പല്ലിവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ മതി.
വെളുത്തുള്ളിയും, സവാളയും
പല്ലിയെ തുരത്താൻ വെളുത്തുള്ളിക്കും സവാളയ്ക്കും സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പല്ലിക്ക് സാധിക്കില്ല.
സാധനങ്ങൾ കൂട്ടിയിടരുത്
വീടിനുള്ളിൽ സാധനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കാം. ഇതിനിടയിൽ പല്ലിയും പാറ്റയും വരാനും മുട്ടയിട്ട് പെരുകാനും സാധ്യത കൂടുതലാണ്.