Home

ഒറിഗാനോ ചെടി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഒറിഗാനോ ചെടി. വീട്ടിൽ തന്നെ എളുപ്പത്തിൽ ഒറിഗാനോ വളർത്താൻ സാധിക്കും. ഇങ്ങനെ ചെയ്ത് നോക്കൂ.

വിത്തുകൾ

ഒറിഗാനോ വിത്തിട്ടും ചെറിയ ചെടികൾ വെച്ചുപിടിപ്പിച്ചും വളർത്താൻ സാധിക്കും. അതേസമയം വിത്തിട്ട് വളർത്തിയെടുക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു.

മണ്ണ്

ഏതുരീതിയിലും വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് ഒറിഗാനോ. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ചെടി നടേണ്ടത്. ഗാർഡൻ സോയിൽ, കമ്പോസ്റ്റ്, മണൽ എന്നിവ ചേർക്കാൻ മറക്കരുത്.

നടുമ്പോൾ ശ്രദ്ധിക്കാം

മണ്ണിൽ വിത്ത് വിതറിയതിന് ശേഷം മണ്ണിട്ട് മൂടുക. ശേഷം ചെറുതായി വെള്ളം തളിച്ച് കൊടുക്കാം. ചെടിയായി നടുമ്പോഴും ശ്രദ്ധിക്കണം. താഴ്ഭാഗത്തെ ഇലകൾ മുറിച്ചുമാറ്റിയതിന് ശേഷം മാത്രം ചെടി നടാം.

സൂര്യപ്രകാശം

ചൂട് കാലാവസ്ഥയിലാണ് ഒറിഗാനോ നന്നായി വളരുന്നത്. കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

വെള്ളം

ഒറിഗാനോ ചെടിക്ക് അമിതമായി വെള്ളം ഒഴിക്കേണ്ടതില്ല. അതിനാൽ തന്നെ മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതിയാകും.

മുറിച്ചുമാറ്റണം

6 ഇഞ്ച് ഉയരത്തിൽ ചെടി വളർന്നാൽ വെട്ടിമാറ്റാം. ഇത് ചെടി കൂടുതൽ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

കീടശല്യം

കീടങ്ങളെ അകറ്റി നിർത്താൻ ഒറിഗാനോ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ചെടിയിൽ കീടശല്യം ഉണ്ടാകാറുണ്ട്. വേപ്പെണ്ണ സ്പ്രേ ചെയ്താൽ കീടങ്ങൾ വരില്ല.

മഴക്കാലത്തെ ജീവികളെ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

വീടുകളിൽ ട്രെൻഡിങ്ങായ 7 ഇൻഡോർ ചെടികൾ ഇതാണ്

വിത്തില്ലാതെ വീട്ടിൽ വളർത്താൻ സാധിക്കുന്ന 7 ചെടികൾ

വീടിന്റെ ഭംഗി വർധിപ്പിക്കാൻ ഇതാ 7 ഉയരമുള്ള ഇൻഡോർ ചെടികൾ