Home

ചെടികൾ

ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. വിത്തില്ലാതെ വീട്ടിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഇതാണ്.

പുതിന

മണ്ണിലും വെള്ളത്തിലും വേഗത്തിൽ വളരുന്ന ചെടിയാണ് പുതിന. വളരെ ചെറിയ പരിചരണം മാത്രമാണ് പുതിനയ്ക്ക് ആവശ്യം.

ഉരുളകിഴങ്ങ്

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിച്ച് എളുപ്പത്തിൽ ഉരുളക്കിഴങ് വളർത്തിയെടുക്കാൻ സാധിക്കും. ഇത് മണ്ണിൽ നട്ടുപിടിപ്പിച്ചാൽ മാത്രം മതി.

ഇഞ്ചി

മുളച്ച ഇഞ്ചി ഉപയോഗിച്ചും ഇഞ്ചി ചെടി വളർത്താൻ സാധിക്കും. മുളച്ച ഇഞ്ചി മണ്ണിൽ നട്ടുപിടിപ്പിച്ചാൽ മതി.

സവാള

ഉരുളക്കിഴങ്ങും ഇഞ്ചിയും വളരുന്നതുപോലെ മുളച്ച് കഴിഞ്ഞ സവാളയും നട്ടുവളർത്താൻ സാധിക്കും. നല്ല ഈർപ്പമുള്ള മണ്ണിൽ ഇത് നട്ടുപിടിപ്പിക്കാം.

മധുരക്കിഴങ്

വേരിറങ്ങിയ മധുര കിഴങ്ങും നട്ടുവളർത്താൻ സാധിക്കും. ഇത് വളരെ ചെറിയ സ്‌പേസിൽ കുറഞ്ഞ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയും.

വെളുത്തുള്ളി

വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് വെളുത്തുള്ളി. ഇതിന്റെ അല്ലി ഉപയോഗിച്ച് പുതിയ ചെടിയെ വളർത്തിയെടുക്കാൻ കഴിയും.

മഞ്ഞൾ

വെള്ളത്തിലിട്ട് വേരുകൾ വളർത്തിയെടുത്തതിന് ശേഷം മണ്ണിലേക്ക് മാറ്റിനടാം. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ചെടിയാണ് മഞ്ഞൾ.

വീടിന്റെ ഭംഗി വർധിപ്പിക്കാൻ ഇതാ 7 ഉയരമുള്ള ഇൻഡോർ ചെടികൾ

തുളസി ചെടിയുടെ വളർച്ചയെ തടയുന്ന 7 കാര്യങ്ങൾ ഇതാണ്

ബാത്‌റൂമിൽ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ ഇതാണ്

റോസ്മേരി എളുപ്പത്തിൽ വളരാൻ ചെയ്യേണ്ട 7 കാര്യങ്ങൾ