വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് വീടിന്റെ ഭംഗി കൂട്ടാൻ സഹായിക്കുന്നു. ഈ നീളമുള്ള ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തിനോക്കു.
അരേക്ക പാം
എവിടെയും എളുപ്പത്തിൽ വളരുന്ന ചെടിയാണ് അരേക്ക പാം. മൃദുലമായ ഇലകളും പച്ച നിറവുമുള്ള നീളത്തിൽ വളരുന്ന ചെടിയാണ് അരേക്ക പാം. ശരിയായ രീതിയിൽ വെട്ടിവിട്ടാൽ നല്ല ആകൃതിയിൽ ചെടി വളരും.
ഫിഡിൽ ലീഫ് ഫിഗ്
നല്ല ഉയരത്തിൽ വളരുന്ന ചെടിയാണ് ഫിഡിൽ ലീഫ് ഫിഗ്. നല്ല സൂര്യപ്രകാശവും നിരന്തരം വെള്ളവുമൊഴിച്ചാൽ ചെടി എളുപ്പത്തിൽ വളരുന്നു.
കോൺ പ്ലാന്റ്
വീടിനുള്ളിൽ വളർത്താൻ പറ്റിയ നല്ലയിനം ചെടിയാണ് കോൺ പ്ലാന്റ്. ഇതിനെ ചോളം ചെടിയെന്നും വിളിക്കാറുണ്ട്. മരം പോലെ വളരുന്ന ഈ ചെടിക്ക് നല്ല നീളമുള്ള ഇലകളാണ് ഉള്ളത്.
ബാംബൂ പാം
വീടിനുള്ളിലും പുറത്തും വളർത്തുന്ന ചെടിയാണ് ബാംബൂ പാം. ഉയരത്തിൽ വളരുന്ന ഈ ചെടി വീടിനുള്ളിൽ സമാധാനം പ്രദാനം ചെയ്യുന്നു. നേരിയ വെളിച്ചവും വെള്ളവും മാത്രമാണ് ചെടിക്ക് വളരാൻ ആവശ്യം.
റബ്ബർ പ്ലാന്റ്
കട്ടിയുള്ള തിളങ്ങുന്ന പച്ച ഇലകളും നീളവും കൊണ്ട് മനോഹരമാണ് റബ്ബർ പ്ലാന്റ്. ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ്.
സ്‌നേക് പ്ലാന്റ്
ഉയരത്തിൽ വളരുന്ന മറ്റൊരു ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വളരെ ചെറിയ രീതിയിൽ മാത്രമേ പരിപാലനം ആവശ്യമായി വരുന്നുള്ളു. ഇത് വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.
സിസി പ്ലാന്റ്
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെറിയ തോതിലുള്ള സൂര്യപ്രകാശവും വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.