എന്തുതരം മാലിന്യങ്ങളും കമ്പോസ്റ്റ് ബിന്നിൽ ഇടാൻ സാധിക്കില്ല. ഈ സാധനങ്ങൾ കമ്പോസ്റ്റ് ബിന്നിൽ ഇടുന്നത് ഒഴിവാക്കാം.
ഇറച്ചി
ഇറച്ചിയുടെ അവശിഷ്ടങ്ങൾ ഒരിക്കലും കമ്പോസ്റ്റ് ബിന്നിൽ ഇടരുത്. ഇത് സാവധാനം അലിഞ്ഞുചേരുമെങ്കിലും ദുർഗന്ധം ഉണ്ടാവാനും കീടങ്ങളുടെ ശല്യമുണ്ടാവാനും കാരണമാകുന്നു.
പാൽ ഉത്പന്നങ്ങൾ
തണുപ്പുള്ളതോ ഇല്ലാത്തതോ ആയ പാൽ, തൈര്, ചീസ് എന്നിവ കമ്പോസ്റ്റ് ബിന്നിൽ ഇടുന്നത് ഒഴിവാക്കാം. ഇത് അലിഞ്ഞുചേരുന്നതിന് മുമ്പ് അഴുകുകയും ദിവസങ്ങളോളം ദുർഗന്ധം നിലനിൽകുകയും ചെയ്യുന്നു.
എണ്ണ
പാചക എണ്ണയോ ഉപയോഗിച്ച എണ്ണയോ ഒരിക്കലും കമ്പോസ്റ്റ് ബിന്നിൽ ഇടരുത്. ഇത് മറ്റ് മാലിന്യങ്ങൾ അലിയുന്നതിന് തടസ്സമാകുന്നു.
വളർത്തുമൃഗത്തിന്റെ മാലിന്യം
വളർത്തുമൃഗത്തിന്റെ വിസർജ്യ മാലിന്യങ്ങൾ ഒരിക്കലും കമ്പോസ്റ്റിൽ ഇടരുത്. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
പേപ്പർ കപ്പ്
പേപ്പർ കമ്പോസ്റ്റ് ആകുമെങ്കിലും പേപ്പർ കപ്പുകൾ കമ്പോസ്റ്റ് ആകില്ല. കാരണം ഇതിൽ വളരെ ചെറിയ അളവിൽ പ്ലാസ്റ്റിക് കോട്ട് ചെയ്തിട്ടുണ്ട്. ഇത് മണ്ണിന് ദോഷമാണ്.
കേടുവന്ന ബ്രെഡ്
ബ്രെഡിൽ ഈസ്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് കമ്പോസ്റ്റ് ബിന്നിൽ ഇടുന്നതുകൊണ്ട് യാതൊരു ഉപയോഗവുമില്ല. കൂടാതെ ഇത് ഫങ്കസ് പെരുകാനും കാരണമാകുന്നു.
കളകൾ
കളകൾ ഒരിക്കലും കമ്പോസ്റ്റ് ബിന്നിൽ ഇടരുത്. ഇത് അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു.