കിടപ്പുമുറിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വായു ശുദ്ധീകരണം
മുറിക്കുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ ചെടികൾക്ക് സാധിക്കും. കാർബൺ ഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറത്ത് വിടുന്നു. പീസ് ലില്ലി, സ്‌നേക് പ്ലാന്റ് തുടങ്ങിയ ചെടികൾ നല്ലതാണ്.
പോസിറ്റീവ് എനർജി
ചെടികളെ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ചെടികൾ മുറിക്കുള്ളിൽ ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
ശ്രദ്ധ ലഭിക്കും
മുറിക്കുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ മറ്റൊരു ഗുണമാണ് ഇത്. ഭംഗിക്ക് വേണ്ടി പ്ലാസ്റ്റിക് ചെടികൾ വെച്ചാൽ ശ്രദ്ധ ലഭിക്കണമെന്നില്ല.
വിഷവാതകങ്ങൾ
മുറിക്കുള്ളിൽ തങ്ങി നിൽക്കുന്ന ഫോർമൽഡിഹൈഡ്, ബെൻസീൻ, അമോണിയ തുടങ്ങിയ വിഷവാതകങ്ങളെ ഇല്ലാതാക്കാൻ ചെടികൾക്ക് സാധിക്കും.
ഉറക്കം ലഭിക്കുന്നു
ചെടികൾ വളർത്തുമ്പോൾ സമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതെ സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നു. ലാവണ്ടർ, ജാസ്മിൻ തുടങ്ങിയ ചെടികൾ നല്ലതാണ്.
ഈർപ്പം നിലനിർത്തുന്നു
മുറിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ ചെടികൾക്ക് സാധിക്കും. സ്പൈഡർ പ്ലാന്റ്, ബോസ്റ്റൺ ഫേൺ തുടങ്ങിയ ചെടികൾ ഇതിന് നല്ലതാണ്.
സമ്മർദ്ദം കുറയ്ക്കുന്നു
ചെടികൾ വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മുറിക്കുള്ളിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ചെടികൾക്ക് സാധിക്കും.