മണി പ്ലാന്റ് ഇല്ലാത്ത വീടുകൾ കുറവാണ്. മണി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വായുവിനെ ശുദ്ധീകരിക്കുന്നു
വായുവിൽ തങ്ങി നിൽക്കുന്ന ഫോർമൽഡിഹൈഡ്, ബെൻസീൻ എന്നീ വിഷാംശത്തെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
വളർത്താൻ എളുപ്പം
വളരെ ചെറിയ പരിപാലനം മാത്രമാണ് മണി പ്ലാന്റിന് ആവശ്യം. അതിനാൽ തന്നെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.
ഈർപ്പം നിലനിർത്തുന്നു
വരണ്ട അന്തരീക്ഷത്തിൽ ഈർപ്പത്തെ നിലനിർത്താൻ മണി പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ ചൂട് ഉണ്ടാവില്ല.
സമ്മർദ്ദം കുറയ്ക്കുന്നു
ചെടികളെ വളർത്തുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അത്തരത്തിൽ മണി പ്ലാന്റിനും മനുഷ്യരുടെ സമ്മർദ്ദം കുറയ്ക്കാൻ കഴിയും.
വീടിന് അലങ്കാരം
വീട് മനോഹരമാക്കാനും പച്ചപ്പ് ലഭിക്കാനും മണി പ്ലാന്റ് വളർത്തിയാൽ മതി. വള്ളികൾ പോലെ പടർത്തിയോ ചെടി ചട്ടിയിലോ, തൂക്കിയിട്ടോ ഇത് വളർത്താൻ സാധിക്കും.
വീട് തണുക്കും
ചൂട് വായുവിനെ തടഞ്ഞ് വീടിനുള്ളിൽ തണുപ്പ് പ്രദാനം ചെയ്യാൻ മണി പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ ചൂട് കാലങ്ങളിൽ വളർത്താൻ പറ്റിയ ചെടിയാണ് മണി പ്ലാന്റ്.
നിരവധി ചെടികൾ
ഒരു മണി പ്ലാന്റ് വളർത്തിയാൽ അതിൽ നിന്നും തന്നെ നിരവധി ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും. ചെടിയിൽ നിന്നും ചെറിയ തണ്ട് മുറിച്ചെടുത്ത് മണ്ണിലോ വെള്ളത്തിലോ വളർത്തിയാൽ മതി.