Home

ഔഷധങ്ങൾ

അസുഖങ്ങൾ ഉണ്ടാവാതിരിക്കാനും നല്ല ആരോഗ്യത്തിനും ഔഷധസസ്യങ്ങൾ നല്ലതാണ്. വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 7 ഔഷധസസ്യങ്ങൾ ഇവയാണ്.

ഇഞ്ചി

ഓക്കാനം, വയർ എരിച്ചിൽ, തൊണ്ട വേദന എന്നിവ കുറയ്ക്കാനും ദഹനാരോഗ്യം വർധിപ്പിക്കാനും ഇഞ്ചി നല്ലതാണ്. ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ഇതിന് സാധിക്കും.

മഞ്ഞൾ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുകയും പേശി വേദനകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. കരളിനും ദഹനാരോഗ്യത്തിനും ഇത് നല്ലതാണ്.

മല്ലിയില

അണുബാധകളെ പ്രതിരോധിക്കാനും, കൊളെസ്റ്ററോൾ കുറയ്ക്കാനും നല്ല ദഹനത്തിനും മല്ലിയില നല്ലതാണ്. വേറെയും നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഉലുവ

ദഹനത്തിന് നല്ലതാണ് ഉലുവ. ഹോർമോണുകളെ സന്തുലിതമാക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉലുവ നല്ലതാണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

വെളുത്തുള്ളി

പ്രകൃതിദത്ത ആന്റിബയോട്ടിക് ആയാണ് വെളുത്തുള്ളിയെ കണക്കാക്കുന്നത്. ഇത് ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുകയും രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും കറുവപ്പട്ടയ്ക്ക് സാധിക്കും. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

തുളസി

പ്രതിരോധ ശേഷി വർധിപ്പിക്കാനും ശ്വസന സംബന്ധമായ രോഗങ്ങൾ, സമ്മർദ്ദം എന്നിവയെ കുറയ്ക്കാനും തുളസി നല്ലതാണ്. കൂടാതെ ഇത് ഹോർമോണുകളെ സന്തുലിതമാക്കാനും സഹായിക്കുന്നു.

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 7 കാര്യങ്ങൾ ഇതാണ്

റബ്ബർ പ്ലാന്റ് ലിവിങ് റൂമിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്

വെള്ളത്തിൽ വളരുന്ന 7 ഇൻഡോർ പ്ലാന്റുകൾ ഇതാണ്

ബാൽക്കണിയെ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഈ ക്രീപ്പർ പ്ലാന്റുകൾ വളർത്തൂ