Home
ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ചൂടിനെ തടഞ്ഞ് നിർത്താനും ബാൽക്കണി മനോഹരമാക്കാനും ഈ ക്രീപ്പർ പ്ലാന്റുകൾ വളർത്തൂ.
വെള്ള പൂക്കളുള്ള മനോഹരമായ ചെടിയാണ് സ്റ്റാർ ജാസ്മിൻ. എന്നാൽ ഇതിന് കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന്റെ പരിപാലനവും വളരെ എളുപ്പമാണ്. സൂര്യപ്രകാശം നേരിട്ടടിക്കാത്ത ഭാഗം നോക്കി വളർത്താം.
വളരെ മനോഹരമായ പൂക്കളുള്ള ചെടിയാണ് കടലാസ് ചെടി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. ബാൽക്കണിയിൽ വളർത്താൻ അനുയോജ്യമായ ചെടിയാണിത്.
ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പാഷൻ ഫ്ലവർ. ചൂടിനെ തടഞ്ഞ് ബാൽക്കണിയിൽ തണുപ്പ് പ്രധാനം ചെയ്യുന്നു.
നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ വളർത്താം. ഇത് ബാൽക്കണിയെ കൂടുതൽ മനോഹരമാക്കുകയും നല്ല സുഗന്ധം പരത്തുകയും ചെയ്യുന്നു.
മനോഹരമായ പൂക്കളുള്ള ഈ ചെടി വളർത്താൻ വളരെ എളുപ്പമാണ്. ഇത് ബാൽക്കണിയിൽ വളർത്തിയാൽ ചൂടിൽ നിന്നും രക്ഷ നേടാൻ സാധിക്കും.
എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് ക്ലെമറ്റിസ് അഥവാ ലെതർ ഫ്ലവർ. മനോഹരമായ പൂക്കളുള്ള ഈ ചെടി ബാൽക്കണിയിൽ വളർത്തുന്നതാണ് അനുയോജ്യം.
വീട്ടിലെ കടന്നൽ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്
ബാത്റൂമിനുള്ളിൽ വളർത്തേണ്ട 7 ചെടികൾ ഇവയാണ്
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ