Home
പിന്നെയും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴങ്ങൾ വാങ്ങുമ്പോഴും അത് കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
നിലത്ത് വീണതും പക്ഷികളോ വവ്വാലോ കഴിച്ച പഴങ്ങളും ഉപയോഗിക്കാൻ പാടില്ല. കഴുകിയാലും വൈറസിന്റെ സാന്നിധ്യം ഉണ്ടാവാം. അതിനാൽ തന്നെ ഇത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
മരത്തിൽ നിന്നും പഴങ്ങൾ നേരിട്ട് പറിച്ചെടുക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും പഴങ്ങൾ പക്ഷികൾ കടിച്ച നിലയിൽ കണ്ടാൽ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
കടയിൽ നിന്നും പഴങ്ങൾ വാങ്ങുമ്പോൾ ശരിക്കും പരിശോധിക്കേണ്ടതുണ്ട്. കേടുവന്നതോ പക്ഷികൾ കടിച്ചതോ ആയ പഴവർഗ്ഗങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം.
നിറത്തിലുണ്ടാകുന്ന വ്യത്യാസം, പഴുത്തതോ കേടുവന്നതോ ആയ പഴങ്ങൾ തുടങ്ങിയവ കഴിക്കാൻ പാടില്ല. ഇത് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ഉപയോഗിക്കുന്നതിന് മുമ്പ് 15-20 മിനിറ്റ് ശുദ്ധമായ വെള്ളത്തിൽ മുക്കിവയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം നന്നായി കഴുകി പഴങ്ങൾ കഴിക്കാം.
തൊലിയുള്ള പഴങ്ങൾ അത് കളഞ്ഞതിന് ശേഷവും നന്നായി കഴുകാൻ ശ്രദ്ധിക്കണം. അതേസമയം വീട്ടിൽ വളർത്തുന്ന പഴങ്ങൾ നെറ്റ് ഉപയോഗിച്ച് മൂടിവയ്ക്കാൻ മറക്കരുത്.
കട്ടി തൊലിയുള്ള പഴങ്ങൾ തൊലി കളയുന്നത് വരെ സുരക്ഷിതമാണ്. അതേസമയം അതിനുശേഷം ഇതിൽ വൈറസും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചാമ്പക്ക, പേരയ്ക്ക, സപ്പോട്ട, മാങ്ങ, റംബൂട്ടാൻ തുടങ്ങിയ പഴങ്ങൾ കഴിക്കുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇവ മരത്തിൽ നിന്നും നേരിട്ട് പറിക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.