വീടിനുള്ളിൽ പൊടി ഉണ്ടാവാൻ പല കാരണങ്ങളാണ് ഉള്ളത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊടിശല്യം ഒഴിവാക്കാൻ സാധിക്കും.
കാർപെറ്റ്
വീടിനുള്ളിൽ പൊടി ഉണ്ടാവാനുള്ള മറ്റൊരു കാരണം കാർപെറ്റാണ്. ഇതിൽ പൊടി അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എന്നും കാർപെറ്റ് പൊടിതട്ടിയിടാൻ ശ്രദ്ധിക്കണം.
ചെരുപ്പ് സൂക്ഷിക്കുമ്പോൾ
വീടിനകത്ത് ചെരുപ്പ് സൂക്ഷിക്കുന്ന ശീലം ഒഴിവാക്കാം. ഇത് വീടിനുള്ളിൽ അഴുക്കും പൊടിയുമുണ്ടാകാൻ കാരണമാകുന്നു.
പഴയ വസ്തുക്കൾ
വീടിനുള്ളിൽ ആവശ്യമില്ലാതെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ, പേപ്പർ തുടങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാം. ഇത് വീടിനുള്ളിൽ പൊടിശല്യം വർധിക്കാൻ കാരണമാകുന്നു.
ഫാൻ വൃത്തിയാക്കാം
വീട്ടിൽ ഏറ്റവും കൂടുതൽ പൊടി ഉണ്ടായിരിക്കുന്നത് ഫാനിലാണ്. അതിനാൽ തന്നെ ഫാൻ ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്.
എസി
ഇടയ്ക്കിടെ എസി ഇളക്കി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടാറുണ്ട്.
ഫർണിച്ചർ
വീട്ടിലെ ഫർണിച്ചറുകൾ എപ്പോഴും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഫർണിച്ചർ ഇട്ടിരിക്കുന്നതിന്റെ ഇട ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.